ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/15/sandesh-and-chinnu-pappu.jpg?w=1120&h=583കാസർകോട് ∙ ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശാണ് (29) ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
What you should read next
[*] ‘അന്യഗ്രഹ ജീവികളുണ്ട്, ഏരിയ 51ൽ അല്ല’: വെളിപ്പെടുത്തി ബറാക് ഒബാമ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഫെബ്രുവരി ഒൻപതിനാണ് ചിന്നു ആത്മഹത്യ ചെയ്തത്. കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ചത്. സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു ഏറെനാളായി കാസർകോട് ആസാദ് നഗറിലെ വാടക വീട്ടിൽ സന്ദേശിനൊപ്പം കഴിയുകയായിരുന്നു.
സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നു ആരോപണമുയർന്നിരുന്നു. മരണത്തിൽ ചിന്നുവിന്റെ കുടുംബവും ദുരൂഹത ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തത്. ഈ അന്വേഷണം പൂർത്തിയാകുന്നതിനു മുൻപാണ് ഇപ്പോൾ സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @chinnupapu_official എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
JUST IN
[*]
2 MINUTES AGO ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO കറക്ട് ഉസ്മാൻ താരിഖ് തന്നെ! ഇന്ത്യൻ ബാറ്റർമാർക്ക് ക്യാപ്റ്റൻ സൂര്യയുടെ സ്പെഷൽ ക്ലാസ്- വിഡിയോ Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
40 MINUTES AGO തട്ടിപ്പിനായി മാത്രം കേരളത്തിൽ തുടങ്ങിയത് ഒന്നര ലക്ഷം ബാങ്ക് അക്കൗണ്ട്; 54,000 കോടി നഷ്ടം, ഭീഷണിയായി എഐ വിഡിയോകളും Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Chinnu Pappu boyfriend found dead: Boyfriend of social media influencer Chinnu Pappu, who died by suicide, found dead; Body discovered in bedroom at home
Pages:
[1]