Chikheang Publish time 1 hour(s) ago

‘അന്യഗ്രഹ ജീവികളുണ്ട്, ഏരിയ 51ൽ അല്ല’: വെളിപ്പെടുത്തി ബറാക് ഒബാമ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/15/barack-obama.jpg?w=1120&h=583



വാഷിങ്ടൻ ∙ അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. അവ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ഒബാമ പറഞ്ഞു. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അവ യഥാർഥ്യമാണ്’ എന്നായിരുന്നു ഒബാമയുടെ മറുപടി. ‘‘ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ൽ ഒളിച്ചിരിക്കുകയല്ല. അവിടെ ഭൂഗർഭ സൗകര്യമില്ല. അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം’’ – ഒബാമ പറ‍ഞ്ഞു.
What you should read next

[*] ‘കൊറിയന്‍ ബന്ധമില്ല, വിശ്വാസവഞ്ചന സഹിക്കില്ല’: മകളുടെ മരണത്തിൽ ദുരൂഹതയെന്നു പിതാവ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


നെവാഡയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമാണ് ഏരിയ 51. അന്യഗ്രഹ ജീവികളെയോ അവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സർക്കാർ അവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ നിലവിലുണ്ട്.
What you should read next

[*] ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ സംസാരിക്കുന്നത് ഇതാദ്യമായല്ല. 2021 ലെ മറ്റൊരു അഭിമുഖത്തിലും അദ്ദേഹം ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്യഗ്രഹജീവികളുടെ കാര്യത്തിൽ ക്യാമറയ്ക്ക് മുന്നിൽ പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നായിരുന്നു ഒബാമ പറഞ്ഞത്. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കൽ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
JUST IN

[*]
2 MINUTES AGO ‘അന്യഗ്രഹ ജീവികളുണ്ട്, ഏരിയ 51ൽ അല്ല’: വെളിപ്പെടുത്തി ബറാക് ഒബാമ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ്, പറയേണ്ട സമയത്തു പറയുമെന്ന് സിപിഎം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 9 MINUTES AGO മണപ്പുറം ഫിനാൻസിന്‍റെ തലപ്പത്ത് വമ്പൻ മാറ്റം ; പ്രൊമോട്ടർ ആയി ഇനി അമേരിക്കൻ കമ്പനി, അനുമതി നൽകി ആർബിഐ Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Barack Obama about Aliens: Former US president Barack Obama stated that he believes in the existence of aliens but admitted he does not know where such life might be, during a podcast interview released on Saturday.“They’re real,” Obama said when asked about the existence of extraterrestrial life.
Pages: [1]
View full version: ‘അന്യഗ്രഹ ജീവികളുണ്ട്, ഏരിയ 51ൽ അല്ല’: വെളിപ്പെടുത്തി ബറാക് ഒബാമ