LHC0088 Publish time 1 hour(s) ago

മണപ്പുറം ഫിനാൻസിന് പുതിയ പ്രൊമോട്ടർ, അമേരിക്കൻ കമ്പനി ഡീലിന് റിസർവ് ബാങ്ക് അനുമതി; ഏറ്റെടുക്കുന്നത് 41.66 ശതമാനം ഓഹരി

https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2023/10/13/reserve-bank-of-india-mumbai-ho1.jpg?w=1120&h=583



കേരളത്തിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്‍റെ 46.66 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപിറ്റലിന് ആർബിഐ അനുമതി. ബെയ്ൻ ക്യാപിറ്റലിന്‍റെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾ വഴിയാണ് ഏറ്റെടുക്കലെന്നും മണപ്പുറം അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 20ന് ഒപ്പിട്ട ധാരണ പ്രകാരം, ബെയ്ൻ ക്യാപിറ്റൽ ഏകദേശം 4,835 കോടി രൂപയാണ് മണപ്പുറം ഫിനാൻസിൽനിക്ഷേപിക്കുക. ഓഹരിയൊന്നിന് 236 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രിഫറൻഷ്യൽ അലോട്ട്മെന്‍റിലൂടെയാണ് ഏറ്റെടുക്കൽ. കൂടാതെ പൊതു ഓഹരി ഉടമകളിൽ നിന്ന് ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരികളും ബെയ്ൻ ക്യാപിറ്റൽ ഏറ്റെടുക്കും. ഇതിനും ഓഹരിയൊന്നിന് 236 രൂപയാണ് വില.ഇതോടെ മണപ്പുറം ഫിനാൻസിന്‍റെ പ്രൊമോട്ടർ പദവിയും ബെയ്ൻ ക്യാപിറ്റലിന് ലഭിക്കും. നിലവിലെ പ്രൊമോട്ടർമാർക്കൊപ്പം കമ്പനിയുടെ നിയന്ത്രണ കാര്യങ്ങളിൽ ഇടപെടാനും അധികാരമുണ്ടാകും.

കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇതനുസരിച്ച് പുനസംഘടിപ്പിക്കുമെന്നും മണപ്പുറം ഫിനാൻസ് അറിയിച്ചു. ഏറ്റെടുക്കൽ ധാരണ പ്രകാരം ഡയറക്ടർ ബോർ‍ഡിൽ ബെയ്ൻ ക്യാപിറ്റലിന്‍റെ നോമിനിയെ നിയോഗിക്കേണ്ടതുണ്ട്. ഓപ്പൺ ഓഫറിന് ലഭിക്കുന്ന പ്രതികരണം അനുസരിച്ച് ബെയ്ൻ ക്യാപിറ്റലിന്‍റെ വിഹിതം 18 ശതമാനം മുതൽ 41.7 ശതമാനം വരെ ആകുമെന്നാണ് കരുതുന്നത്. നിലവിലെ പ്രൊമോട്ടർമാരുടെ വിഹിതം 28.9 ശതമാനമായിരിക്കും.

ബെയ്ൻ ക്യാപിറ്റൽ പങ്കാളിയായി എത്തുന്നതോടെ കമ്പനിയുടെ വളർച്ച വേഗത്തിലാകുമെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വിപി നന്ദകുമാർ പറഞ്ഞു. സാങ്കേതികവിദ്യയിലും റിസ്ക് മാനേജ്‌മെന്റിലും കൂടുതൽ നിക്ഷേപം നടത്താനുംനീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ADVERTISEMENT Go AD-FREE

അതേസമയം, ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ സമ്മിശ്രമായ പാദഫലമാണ് മണപ്പുറം ഫിനാൻസ് പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപണയ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം 381 കോടി രൂപയുടെ അറ്റലാഭമാണ് നേടിയത്. മുൻവർഷത്തെ മൂന്നാം പാദത്തിലെ 453 കോടി രൂപ അറ്റലാഭത്തിൽ നിന്ന് 15.9 ശതമാനം കുറവാണിത്. അറ്റ പലിശ വരുമാനം മുന്‍വർഷത്തേക്കാൾ 0.9 ശതമാനം മാത്രം കുറഞ്ഞ് 1,150 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം മുൻവർഷത്തേക്കാൾ 6.5 ശതമാനം വർധിച്ച് 1,915.35 കോടി രൂപയിലെത്തി.English Summary:
The Reserve Bank of India granted regulatory nod to Manappuram Finance for acquiring a stake in BC Asia Investments, bolstering its gold loan and microfinance expansion amid rising rural credit demand.
Pages: [1]
View full version: മണപ്പുറം ഫിനാൻസിന് പുതിയ പ്രൊമോട്ടർ, അമേരിക്കൻ കമ്പനി ഡീലിന് റിസർവ് ബാങ്ക് അനുമതി; ഏറ്റെടുക്കുന്നത് 41.66 ശതമാനം ഓഹരി