ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/15/saketh-sreenivasa.jpg?w=1120&h=583കലിഫോർണിയ∙ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്. ഫെബ്രുവരി 9 മുതലാണ് കാണാതായത്.
What you should read next
[*] LIVE കുഞ്ഞുമാലാഖയ്ക്ക് വിട ചൊല്ലാൻ നാട്; ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മൃതദേഹം കണ്ടെടുത്ത വിവരം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ക്യാംപസിന് ഒരു കിലോമീറ്റർ അകലെയാണ് അവസാനമായി സാകേതിനെ കണ്ടത്. അൻസ, ബെർക്ക്‌ലി ഹിൽസ് എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് ടിൽഡൻ റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിനടുത്തുനിന്ന് കണ്ടെത്തി.
What you should read next
[*] വിദ്യാർഥികൾ വാഹനം ഓടിച്ചത് 160 കി.മീ. വേഗത്തിൽ; മരിച്ചത് 7 പേർ: ബെംഗളൂരുവിലെ അപകടം ഇങ്ങനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഐഐടി മദ്രാസിലെ പൂർവ വിദ്യാർഥിയായ സാകേത് ബെർക്ക്‌ലിയിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. ഹൈപ്പർലൂപ്പിനായുള്ള \“മൈക്രോചാനൽ കൂളിങ് സിസ്റ്റം\“ കണ്ടുപിടിച്ചതിന് പേറ്റന്റ് നേടിയ ആറ് പേരിൽ ഒരാളായിരുന്നു അദ്ദേഹമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സുരക്ഷയുടെ ഭാഗമായി ഇന്ത്യൻ വിദ്യാർഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും, അവർ നേരിട്ടേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചു ബോധവൽക്കരണ സെഷനുകൾ നടത്താറുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ADVERTISEMENT Go AD-FREE
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Cloudwatch199 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
[*]
45 SECONDS AGO ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
6 MINUTES AGO കടബാധ്യത, കർഷകൻ ജീവനൊടുക്കി; മികച്ച കർഷകനുള്ള അവാർഡ് നേടിയ ആൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
33 MINUTES AGO കാൽമുട്ടു വേദനയുമായി ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ‘ട്വിസ്റ്റ്’: ‘കാണാതായ’ പെൻസിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Indian student found dead in California, Saketha Srinivasa, was a 22-year-old postgraduate at UC Berkeley. The Karnataka native, who had been missing for six days, was an accomplished alumnus of IIT Madras with a patent to his name.
Pages:
[1]