തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേരെ ചെരുപ്പേറോ? | Fact Check
https://img-mm.manoramaonline.com/content/dam/mm/mo/archive/fact-check/viral/images/2026/2/14/mk-stalin-slipper-attack-image-fact-check%20(1).jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നേരെ ചെരുപ്പേറു നടന്നു എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്‌തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം
∙ അന്വേഷണം
ജനങ്ങളെ അഭിവാദ്യം ചെയ്തു നടന്നു നീങ്ങുന്ന സ്റ്റാലിനു നേരേ ആരോ എറിഞ്ഞ ചെരിപ്പ് വരുന്നതായി വൈറൽ ചിത്രത്തിൽ കാണാം. ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ ഷാൾ നീട്ടിയത് വാങ്ങാൻ പോയപ്പോഴാണ് സംഭവമെന്നും ചിത്രത്തിൽനിന്നും മനസ്സിലാക്കാം. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് (Image credit: Facebook)
എം.കെ. സ്റ്റാലിനു നേരെ ചെരുപ്പേറുണ്ടായതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ അന്വേഷണത്തിൽലഭിച്ചില്ല. കൂടുതൽ കീവേർഡുകളുടെ പരിശോധനയിൽ എം.കെ. സ്റ്റാലിന്റെ പോസ്റ്ററിൽ ചെരുപ്പെറിഞ്ഞതിന് 2024ൽ ഒരു സ്ത്രീക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവമല്ലാതെ ആൾക്കുട്ടത്തിൽ നിന്ന് സ്റ്റാലിനു ചെരുപ്പേറുണ്ടായതുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളൊന്നും തന്നെ കണ്ടെത്തിയില്ല. ADVERTISEMENT Go AD-FREE
റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സമാനദൃശ്യം ഉൾപ്പെട്ട ഒരു വിഡിയോ പിടിഐയുടെ ഔദ്യോഗിക എക്‌സ് പേജിൽ നിന്നു ലഭിച്ചു. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ സമ്മേളനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിരുദനഗറിലെ വേദിയിലെത്തുന്നു എന്ന വിവരണത്തിനൊപ്പമാണ് ഈ വിഡിയോ നൽകിയിരിക്കുന്നത്.
വിഡിയോയിൽ, ഒരാൾ എം.കെ. സ്റ്റാലിന് ഒരു ചുവന്ന ഷാൾ കൈമാറുന്നുണ്ടെങ്കിലും അദ്ദേഹത്തിനു നേരെ ചെരുപ്പേറ് ഉണ്ടായതായി എവിടെയും പറയുന്നില്ല. ഇതേ ചിത്രം എം.കെ. സ്റ്റാലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്.
ലഭ്യമായ ഈ വിവരങ്ങളിൽനിന്നു പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണെന്നു വ്യക്തമായി. ADVERTISEMENT Go AD-FREE
∙ വാസ്തവം
പ്രചാരണം വ്യാജമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേരെ ചെരുപ്പേറ് നടന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നചിത്രം എഡിറ്റ് ചെയ്‌തതാണ്. ADVERTISEMENT GO AD-FREE English Summary:
MK Stalin slipper attack claims circulating online with an image have been debunked as edited.
Pages:
[1]