deltin33 Publish time 1 hour(s) ago

ലുലുവിന് 1856 കോടിയുടെ റെക്കോർഡ് ലാഭം; നിക്ഷേപകർക്ക് ‘ബംപർ’ ലാഭവിഹിതം, ഓൺലൈനിലും മുന്നേറ്റം, 50 പുത്തൻ സ്റ്റോറുകൾ തുറക്കും

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/3/24/uae-retail-sector-to-grow-by-over-15-percent-this-year-ma-yusuf-ali.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



അബുദാബി∙ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു റീട്ടെയ്ൽ 2025 സാമ്പത്തിക വർഷത്തിൽ നേടിയത് 1,856 കോടി രൂപയുടെ ലാഭം. നിക്ഷേപകർക്ക് 1,785 കോടി രൂപ ലാഭവിഹിതം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ വരുമാനം 4.1% ഉയർന്ന് 7.9 ബില്യൻ ഡോളറിലെത്തി (ഏകദേശം 71,540 കോടി രൂപ). ഭക്ഷ്യോൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയുടെ മികച്ച വിൽപന, വരുമാനവളർച്ചയ്ക്ക് സഹായകമായി.
ALSO READ

[*] LIVE ട്രംപിന് ‘രണ്ടാം’ ആശ്വാസം; കത്തിക്കയറി സ്വർണവില, കേരളത്തിലും മേലോട്ട്, ഇറാനിൽ കമാൻഡോ ഓപ്പറേഷൻ? Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ലുലു റീട്ടെയ്ൽ സ്റ്റോറുകളിലെത്തുന്ന ഓരോ ഉപഭോക്താവും ശരാശരി 30.6 ഡോളറാണ് ചെലവിടുന്നത് (ഏകദേശം 2,800 രൂപ). കഴിഞ്ഞവർഷം ലുലു 20 പുതിയ സ്റ്റോറുകൾ തുറന്നു. ഇപ്പോൾ ആകെ 267 സ്റ്റോറുകളുണ്ട്. 2026-28 കാലയളവിൽ പുതിയ 50 എണ്ണം കൂടി തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലുവിനുള്ളതെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിക്കിമെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440ലുലു റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം

ഇ-കൊമേഴ്സിലും മികച്ച വളർച്ചയാണ് ലുലു സ്വന്തമാക്കുന്നത്. കഴിഞ്ഞവർഷം ഓൺലൈൻ വിൽപന വളർച്ച 38.6 ശതമാനം. നാലാംപാദത്തിൽ മാത്രം 51.8% വളർന്നു. ലുലുവിന്റെ കഴിഞ്ഞവർഷത്തെ മൊത്ത ലാഭം 3.3% ഉയർന്ന് 1,823 മില്യൻ ഡോളറിൽ എത്തിയിരുന്നു. എന്നാൽ ലാഭമാർജിൻ 0.18% കുറഞ്ഞു. പ്രമോഷനൽ ചെലവുകളാണ് കാരണമെന്ന് കമ്പനി പറഞ്ഞു. ലുലു റീട്ടെയ്‍ലിന്റെ മൊത്തം സ്റ്റോറുകളിൽ 116 എണ്ണവും യുഎഇയിലാണ്.കഴിഞ്ഞപാദത്തിൽ യുഎഇയിൽ 4 സ്റ്റോറുകൾ പുതുതായി തുറന്നു. സൗദിയിലെ സ്റ്റോറുകൾ 3 എണ്ണം വർധിച്ച് 65 ആയി. ഒമാനിൽ 32, ഖത്തറിൽ 24, കുവൈത്തിൽ 17, ബഹ്റൈനിൽ 13 എന്നിങ്ങനെയുമാണ് സ്റ്റോറുകൾ.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Lulu Retail, led by M.A. Yusuff Ali, reported Rs 1,856 crore profit for FY2025 with revenue up 4.1% to $7.9B; plans 50 new stores by 2028 amid 38.6% e-commerce surge. Investors receive Rs 1,785 crore dividend.
Pages: [1]
View full version: ലുലുവിന് 1856 കോടിയുടെ റെക്കോർഡ് ലാഭം; നിക്ഷേപകർക്ക് ‘ബംപർ’ ലാഭവിഹിതം, ഓൺലൈനിലും മുന്നേറ്റം, 50 പുത്തൻ സ്റ്റോറുകൾ തുറക്കും