വട്ടിയൂർക്കാവ് അങ്കത്തിന് മുരളീധരൻ; ബിജെപിക്ക് ‘അപ്രതീക്ഷിത’ സ്ഥാനാർഥി? വെല്ലുവിളിയായി പ്രശാന്ത്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/14/muraleedharan-prashanth.jpg?w=1120&h=583തിരുവനന്തപുരം∙ വട്ടിയൂര്‍കാവ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.മുരളീധരന്‍ തന്നെ പഴയ തട്ടകത്തിലേക്കു തിരിച്ചെത്താനുള്ള സാധ്യത ഏറി. പല മണ്ഡലങ്ങളിലും മുരളീധരന്റെ പേര് ഉയര്‍ന്നെങ്കിലും ഒടുവില്‍ വട്ടിയൂര്‍കാവില്‍ തന്നെയാവും പോരിനിറങ്ങുക എന്ന് കോണ്‍ഗ്രസിനുള്ളില്‍ ഏകദേശം ധാരണയിലായി.
What you should read next
[*] ‘കാരണവന്മാര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വഭാവം’: ദിവാകരനെതിരെ മന്ത്രി അനിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മുരളീധരന്റെ ഉള്ളിലിരിപ്പറിഞ്ഞു പാര്‍ട്ടി നേതൃത്വം ആ വഴിക്കു നീങ്ങുന്നതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായി ത്രികോണ മത്സരത്തിനു കളമൊരുങ്ങുമെന്ന് ഉറപ്പായി. 2019ല്‍ വടകര പിടിക്കാന്‍ മുരളീധരന്‍ പോയതോടെ കൈവിട്ടു പോയ മണ്ഡലം ഏതുവിധേനെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, കഴിഞ്ഞ ഏഴു വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലൂന്നി സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് എതിരാളിയായി എത്തുന്നത് മുരളീധരന് കടുത്ത വെല്ലുവിളിയാണ്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ കളത്തിലിറക്കാന്‍ ബിജെപി തയാറെടുക്കുമ്പോള്‍ മത്സരം തീപാറും.
2011ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ.മുരളീധരനൊപ്പമായിരുന്നു വോട്ടര്‍മാര്‍. 2011 ല്‍ കെ.മുരളീധരന്‍ 16,167 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ 7,622 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ തോല്‍പിച്ചത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാംസ്ഥാനത്തായി. എന്നാല്‍ 2019 ല്‍ കെ.മുരളീധരന്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ വീഴ്ത്തി കോട്ട പിടിച്ചെടുക്കുകയായിരുന്നു. 2021ല്‍ കോണ്‍ഗ്രസിന്റെ വീണ എസ്.നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി.രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്. 21,515 വോട്ടായിരുന്നു ഭൂരിപക്ഷം.
What you should read next
[*] കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്റെ ഭാഗമായിരുന്ന വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്നത്.ADVERTISEMENT Go AD-FREE
പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും മണ്ഡലത്തിലായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി. തിരുവനന്തപുരം നോര്‍ത്തില്‍ 1977ല്‍ എന്‍ഡിപി, 1980ല്‍ സിപിഎം, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ സിപിഎം, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ സിപിഎം എന്നിങ്ങനെയായിരുന്നു വിജയം.
JUST IN
[*]
59 SECONDS AGO വട്ടിയൂർക്കാവ് അങ്കത്തിന് മുരളീധരൻ; ബിജെപിക്ക് ‘അപ്രതീക്ഷിത’ സ്ഥാനാർഥി? വെല്ലുവിളിയായി പ്രശാന്ത് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO ജിന്ന പറയുന്നതെന്തോ അതു നടക്കും; ഇടുക്കി ഡാമിലുണ്ടായ വെടിവയ്പിന്റെ ദൃക്സാക്ഷി പറയുന്നു Idukki
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
13 MINUTES AGO ‘പഹൽഗാം ഭീകരാക്രമണവുമായി ബന്ധം’: വിഡിയോ കോളിൽ ‘സിബിഐ’ ഭീഷണി, ഒന്നരക്കോടി തട്ടി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Vattiyoorkavu Heats Up: Vattiyoorkavu triangular contest is set to intensify with Congress likely fielding K. Muraleedharan to reclaim his former seat. He faces a strong challenge from sitting LDF MLA V.K. Prasanth and a potential \“surprise\“ candidate from the BJP.
Pages:
[1]