LHC0088 Publish time 1 hour(s) ago

‘കണക്കിന്റെ വിഷയം കനൽ പോലെ എരിയേണ്ട: 3 കോടി തിരികെ കിട്ടി; ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകള്‍’

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/14/k-jayakumar.jpg?w=1120&h=583



തിരുവനന്തപുരം∙ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയത് മൂന്നു കോടി രൂപ മാത്രമാണെന്നും ഈ തുക തിരിച്ചുകിട്ടിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും ഓഡിറ്ററുമായി ചര്‍ച്ച നടത്തി ഇതു പരിഹരിച്ച് പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു. കണക്കിന്റെ വിഷയം കനല്‍ പോലെ എരിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
What you should read next

[*] ‘കണക്കുകൾ ആർക്കും പരിശോധിക്കാം, ചെലവഴിച്ചത് വെറും 3 കോടി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙ ‘ബോർഡ് കൊടുത്ത 3 കോടി തിരികെ കിട്ടി’

സംഗമത്തിന്റെ ചെലവിനായി ദേവസ്വം ബോര്‍ഡ് 5 കോടിയാണ് നല്‍കിയതെന്നും മൂന്നു കോടി മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ച ഓഡിറ്ററാണ് സ്‌പെഷല്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താതെയും കണക്കുകള്‍ ഒത്തുനോക്കാതെയും റിപ്പോര്‍ട്ട് നല്‍കിയതാണ് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും കെ.ജയകുമാര്‍ പറയുന്നു.

കൊടുക്കാനുള്ളവര്‍ക്കു പണം കൊടുക്കും. എന്നാല്‍ ഇത്രയും തുക കൊടുക്കേണ്ടതുണ്ടോ എന്നു പരിശോധിക്കും. ഇതിനായി എല്ലാവരുമായും ചര്‍ച്ച നടത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ബോര്‍ഡിന്റെ പണമെടുക്കരുതെന്നാണ് കോടതി പറഞ്ഞത്. ബോര്‍ഡ് കൊടുത്ത 3 കോടി രൂപ തിരികെ കിട്ടിയിട്ടുണ്ട്. പക്ഷേ, അതോടെ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയായി. അതു പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ള പല കാര്യങ്ങള്‍ക്കും ബോര്‍ഡിന് മറുപടിയുണ്ട്. അത് അവരെ അറിയിച്ച് പിഴവുകള്‍ പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് തയാറാക്കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു.

∙ ‘ബോർഡിന്റെ കുടിശിക 4.35 കോടി’

ആഗോള അയ്യപ്പ സംഗമത്തിനായി ആകെ ചെലവായത് 6.32 കോടി രൂപയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വരവിനത്തില്‍ ആകെ കിട്ടിയത് 2 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പും (ധനലക്ഷ്മി ബാങ്ക്) 84.74 ലക്ഷം രൂപയുടെ പരസ്യവരുമാനവും (കേരള ബാങ്ക്) മാത്രമാണ്. ചെലവായ തുകയില്‍ ഇനി കണ്ടെത്തേണ്ടത് 3.45 കോടി രൂപയാണ്. ദേവസ്വം ബോര്‍ഡ് നേരിട്ട് ചെലവാക്കിയ തുക 42.9 ലക്ഷം രൂപ മാത്രമാണ്. ബാക്കി കരാര്‍ കമ്പനിയുടെ ചെലവാണ്. ഇതില്‍ 4.04 കോടി രൂപ ബോര്‍ഡ് ഇനിയും ഈ കമ്പനിക്ക് മാത്രം നല്‍കാനുണ്ട്. ഹോട്ടലുകള്‍ക്കു നല്‍കാനുള്ള തുക ഉള്‍പ്പെടെ 4.35 കോടി രൂപയാണ് ഇനി ബോര്‍ഡ് തീര്‍ക്കാനുള്ള കുടിശികയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ADVERTISEMENT Go AD-FREE
JUST IN

[*]
16 MINUTES AGO ‘കണക്കിന്റെ വിഷയം കനൽ പോലെ എരിയേണ്ട: 3 കോടി തിരികെ കിട്ടി; ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകള്‍’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO വാഹനങ്ങൾ ഇടിച്ചുതകർത്തു, മില്ലിനു തീയിട്ടു; താമരശ്ശേരിയിൽ യുവാവിന്റെ പരാക്രമം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
27 MINUTES AGO LIVE സ്വർണവിലയിൽ കുതിച്ചുകയറ്റം; പവൻ 1.15 ലക്ഷത്തിന് മുകളിൽ, രാജ്യാന്തര സ്വർണം വീണ്ടും ‘5000’ ഭേദിച്ചു Commodity

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Global Ayyappa Meet: Devaswom Board President K. Jayakumar stated that the Travancore Devaswom Board had only given three crore rupees as an advance in connection with the Global Ayyappa Sangamam, and that this amount has been returned.
Pages: [1]
View full version: ‘കണക്കിന്റെ വിഷയം കനൽ പോലെ എരിയേണ്ട: 3 കോടി തിരികെ കിട്ടി; ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകള്‍’