deltin33 Publish time 1 hour(s) ago

‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/13/alin-baby-organ.jpg?w=1120&h=583



തിരുവനന്തപുരം ∙ ‘ഈശ്വരന് നന്ദി... യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായല്ലോ. പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്താനായത്’– 10 മാസം പ്രായമുള്ള ആലിൻ ഷെറീൻ ഏബ്രഹാമെന്ന കുരുന്നിന്റെ അവയവങ്ങളുമായി യാത്ര തിരിച്ച ആംബുലൻസിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്നീഷ് പറഞ്ഞു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് 7.13 ന് ആണ് ആംബുലൻസ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു പ്രയാണം.
What you should read next

[*] LIVE 4 കുരുന്നുകൾക്ക് പുതുജീവനേകാൻ ആലിൻ ഷെറിൻ; ആംബുലൻസ് തിരുവനന്തപുരത്ത്, എത്തിയത് മൂന്നേകാൽ മണിക്കൂർ കൊണ്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വഴിയിൽ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കൽ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങൾ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയിൽ എത്തിയപ്പോൾ‍ യാത്ര കൃത്യം 3 മണിക്കൂർ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റർ ദൂരം പിന്നിടാൻ സാധാരണ ഗതിയിൽ അഞ്ചര മണിക്കൂറെങ്കിലും എടുക്കും.

ഇടയ്‌ക്കെല്ലാം ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്നീഷ് പറഞ്ഞു. മനസ്സിൽ പ്രാർഥനയാണ്. അവയവങ്ങൾ സ്വീകരിക്കുന്ന കുട്ടികൾക്കു നന്മ വരണേയെന്നാണു പ്രാർഥന – ജയ്നീഷിനൊപ്പം കോ–ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശരത് പറഞ്ഞു.
JUST IN

[*]
2 MINUTES AGO Live ‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 MINUTES AGO ഖലിസ്ഥാൻ വിഘടനവാദി നേതാവ് പന്നു വധശ്രമം: കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്ത Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
42 MINUTES AGO ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Swift Organ Transport: Kerala Police and Public Unite for Life-Saving Mission
Pages: [1]
View full version: ‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’