പൂരം കലക്കൽ: ഗൂഢാലോചനയില്ല, പൊലീസ് ലാത്തി വീശിയില്ല; ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്ഐടി റിപ്പോർട്ട്
https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/current-affairs/thrissur-pooram-2024/thrissur-pooram-visuals-3.jpg?w=1120&h=583തിരുവനന്തപുരം∙ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മഠത്തില്‍വരവ് സമയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം അലങ്കോലപ്പെട്ടതില്‍ 2024 ഒക്‌ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പൊലീസ് നടപടികളാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്ന ആരോപണം അന്വേഷണ സംഘം തള്ളി. മഠത്തില്‍ വരവ് വരുമ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ നിന്നാണ് പ്രശ്ങ്ങള്‍ തുടങ്ങുന്നതെന്നായിരുന്നു ആരോപണം. തിരക്കു നിയന്ത്രിക്കാന്‍ കെട്ടിയിരുന്ന വടം മറികടന്നു ചിലര്‍ വന്നപ്പോള്‍ ലാത്തി കാട്ടി തിരിച്ചുകയറ്റുക മാത്രമാണ് ചെയ്തതെന്നും ആരെയും അടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ ലൈറ്റ് ഓഫ് ചെയ്യുകയും വെടികെട്ട് ഉപേക്ഷിക്കാന്‍ തിരുമ്പാടി തീരുമാനിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പൂരം അട്ടിമറി സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം.
What you should read next
[*] തോക്കു ചൂണ്ടി ലോട്ടറി തട്ടി: കേസ് വേണ്ടെന്നു പരാതിക്കാരും പ്രതികളും; പറ്റില്ലെന്നു പൊലീസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സ്ഥലത്തുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത്കുമാര്‍ അട്ടിമറിക്കു പിന്നില്‍ പ്രവൃത്തിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അജിത്കുമാറിന്റെ വീഴ്ചകള്‍ വ്യക്തമാക്കി ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയിരുന്നു. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും ഒരു വരി പോലും അംഗീകരിക്കാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്നു എല്ലാവരും കണ്ടതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.
ലൈവ് ആയി കേരളവും ഇന്ത്യയും മുഴുവന്‍ കണ്ട കാഴ്ച മറച്ചുവച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് സിപിഐ അംഗീകരിക്കുമോ? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
[*]
17 MINUTES AGO പൂരം കലക്കൽ: ഗൂഢാലോചനയില്ല, പൊലീസ് ലാത്തി വീശിയില്ല; ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്ഐടി റിപ്പോർട്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
44 MINUTES AGO ആർഎസ്എസ് രാഷ്ട‌്രീയ ഇടപെടലിനില്ല; അഖണ്ഡഭാരതമുണ്ടാകുക തലമുറകൾക്കു ശേഷം: ഹൊസബാളെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 1 MINUTE AGO വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് യുഎസിന്റെ ലൈസൻസ്; റഷ്യൻ എണ്ണയ്ക്ക് ബദൽ, ഡിസ്കൗണ്ടും കിട്ടും Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Investigation report dismisses allegations of official conspiracy in Thrissur Pooram adorning. The report blames the Thiruvambadi devaswom and says police did not lathi-charge when entering the temple.
Pages:
[1]