cy520520 Publish time 5 hour(s) ago

ഒരു കിലോ ബീഫിന്റെ ‘ആജീവനാന്ത’ സംഭാവന 60 കിലോ കാർബൺ ഡൈ ഓക്സൈഡ് !

https://img-mm.manoramaonline.com/content/dam/mm/mo/archive/pachakam/features/images/2025/6/14/beef.jpg?w=1120&h=583



തിരുവനന്തപുരം ∙ കന്നുകാലിയുടെ ജനനം മുതൽ ഇറച്ചി പാകം ചെയ്യുന്നതു വരെയുള്ള ഘട്ടങ്ങൾ കണക്കിലെടുത്താൽ ഒരു കിലോ ബീഫ് 60 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുമെന്നു കണക്ക്. ചിക്കനാണെങ്കിൽ ഇത് 6 കിലോഗ്രാം. അരിയും ഗോതമ്പും 1.4–2.7 കിലോഗ്രാം, പച്ചക്കറികൾ 0.5 –2 കിലോ എന്നിങ്ങനെയാണ് കാർബൺ ബഹിർഗമനം.

ചവറ ഐആർഇഎലിന്റെ സഹകരണത്തോടെ ഗ്രീൻ എനർജി ഫോറം നടത്തിയ ‘കാർബൺ ന്യൂട്രൽ ലിവിങ്ങിന്റെ’ ഭാഗമായി പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് കൗതുകകരമായ വിവരങ്ങൾ. ഒരു ബീഫ് ബർഗർ 7.78 കിലോഗ്രാം, പീത്‌സ 20–25 കിലോഗ്രാം, ചിക്കൻ ബർഗർ 1.30 കിലോഗ്രാം, വേവിച്ച 100 ഗ്രാം പരിപ്പ് – 0.027 കിലോഗ്രാം എന്നിങ്ങനെ കാർബൺ പുറന്തള്ളും. കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ ഭക്ഷണശീലത്തിനു വലിയ പങ്കുണ്ടെന്നു വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

വീട്ടുപകരണങ്ങളിൽ എസിയാണ് കൂടുതൽ കാർബൺ പുറന്തള്ളുന്നത്– ഒരു കൊല്ലം 3800 കിലോഗ്രാം. റഫ്രിജറേറ്റർ 2100 കിലോ, വാഷിങ് മെഷീൻ 1700 കിലോ, ടിവി 700–1000 കിലോ എന്നിങ്ങനെയാണ് മറ്റുള്ളവ. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ കാർബൺ രഹിത നടപടികൾ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ എനർജി ഫോറം മുഖ്യമന്ത്രിക്കു ധവളപത്രം കൈമാറി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗ്രീൻ എനർജി സ്റ്റുഡന്റ്സ് മൂവ്മെന്റ് സ്ഥാപിക്കണമെന്നും ജനറൽ സെക്രട്ടറി ഡോ.എസ്.രത്നകുമാർ, പ്രസിഡന്റ് പ്രഫ.പി.ഒ.ജെ.ലബ്ബ എന്നിവർ പറഞ്ഞു.

കാർബൺ ബഹിർഗമനം കുറയ്ക്കാം
5 സ്റ്റാർ റേറ്റിങ് ഉള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കുക, പൊതുഗതാഗതം അല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കുക, എൽഇഡി ലൈറ്റുകളിലേക്കു മാറുക, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക, ഫാസ്റ്റ്ഫുഡിനു പകരം ധാന്യങ്ങളും പച്ചക്കറികളും പ്രോത്സാഹിപ്പിക്കുക. ADVERTISEMENT Go AD-FREE English Summary:
The carbon footprint of beef is substantial, with one kilogram emitting 60 kilograms of carbon dioxide. This report, compiled with IRE, highlights the significant environmental impact of food choices and household appliances on climate change.
Pages: [1]
View full version: ഒരു കിലോ ബീഫിന്റെ ‘ആജീവനാന്ത’ സംഭാവന 60 കിലോ കാർബൺ ഡൈ ഓക്സൈഡ് !