ഇന്ത്യയുടെ പൂർണഭൂപടം യുഎസ് പോസ്റ്റ് ചെയ്തതിൽ പരാതിയുമായി പാക്കിസ്ഥാൻ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/7/india-map.jpg?w=1120&h=583ഇസ്‌ലാമാബാദ് ∙ പാക് അധീന കശ്മീരും അക്സായ് ചിന്നും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പൂർണ ഭൂപടം പുറത്തുവിട്ട യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസിന്റെ നടപടിക്കെതിരെ യുഎസിനെ സമീപിച്ച് പാക്കിസ്ഥാൻ. തങ്ങളുടെ എതിർപ്പിനെ തുടർന്ന് ഭൂപടം നീക്കം ചെയ്തെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
What you should read next
[*] പാക്കിസ്ഥാനും ചൈനയ്ക്കും ‘പണികൊടുത്ത്’ യുഎസ്; മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം, സമൂഹ മാധ്യമത്തിൽ ചർച്ച Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘ചില ഔദ്യോഗിക ഹാൻഡിലുകളിലാണ് ഈ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഞങ്ങൾ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടു. പാക്കിസ്ഥാൻ - ഇന്ത്യ അതിർത്തികൾ വേർതിരിക്കുന്ന രാജ്യാന്തര ഭൂപടത്തിന് ഐക്യരാഷ്ട്രസംഘടനയുടെ നിയമപരമായ അംഗീകാരമുണ്ട്’’ – പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ– യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ, ഫെബ്രുവരി 7 ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് സമൂഹമാധ്യമ ഹാൻഡിലിൽ പങ്കുവച്ച ഇന്ത്യയുടെ പൂർണ ഭൂപടമാണ് ചർച്ചയായത്. യുഎസിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെട്ടത്.
What you should read next
[*] LIVE ഇമ്രാൻ ഖാന്റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
JUST IN
[*]
44 SECONDS AGO ‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’, ‘ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു’; പ്രഭാവതിയമ്മയ്ക്ക് അഭിനന്ദന പ്രവാഹം Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
56 SECONDS AGO ഇന്ത്യയുടെ പൂർണഭൂപടം യുഎസ് പോസ്റ്റ് ചെയ്തതിൽ പരാതിയുമായി പാക്കിസ്ഥാൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
29 MINUTES AGO കാരുണ്യ പ്ലസ് ലോട്ടറി KN-610 ഒന്നാം സമ്മാനം ഒരു കോടി രൂപ PU 235001 എന്ന നമ്പരിന്: Karunya Plus Lottery Results KN-610 Kerala Lottery Results
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
US Removes Post After Pakistan\“s Official Objection: The Pakistan map protest emerged after a US entity posted a map showing all of Jammu and Kashmir as sovereign Indian territory. Following Pakistan\“s official objection, the US reportedly removed the map, which had deviated from its standard portrayal of the region as disputed.
Pages:
[1]