deltin33 Publish time 1 hour(s) ago

ഒന്നും അങ്ങ്ട് ശര്യാവ്ണില്ല്യ; ഗൂഗിള്‍ ജെമിനൈ എത്തിയിട്ടും ആപ്പിളിന്റെ സിറി മണ്ടത്തരം പറയുന്നു

https://img-mm.manoramaonline.com/content/dam/mm/mo/archive/technology/technology-news/images/2026/2/13/apple-iphone-siri-tech.jpg?w=1120&h=583



ഗൂഗിളിന്റെ നിര്‍മിത ബുദ്ധി (എഐ) സംവിധാനമായ ജെമിനൈ ഉള്‍പ്പെടുത്തി വോയിസ് അസിസ്റ്റന്റ് സിറിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിച്ച ആപ്പിളിന് വീണ്ടും നിരാശയെന്ന് എന്ന് റിപ്പോര്‍ട്ട്. അടുത്തതായി പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ് 26.4ല്‍ ജെമിനൈയുടെ പ്രകടനക്കരുത്തില്‍ സിറി സടകുടഞ്ഞുണരുമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, ഐഓഎസ് 26.4ല്‍ \“മണ്ടന്‍ സിറി തുടരും\“ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പരിഷ്‌കരിച്ച സിറി ഐഓഎസ് 26.5ലോ, ഒരു പക്ഷെ ഐഓഎസ് 27ലോ പോലും പ്രതീക്ഷിച്ചാല്‍ മതി ഇനി എന്നാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.   

[*] 400 ലക്ഷം കോടി കോടി പൈന്റ് നിറയ്ക്കാം!പ്രപഞ്ചത്തിലെ ഏറ്റവും വലിയ മദ്യശേഖരം ഇവിടെയാണ്: സജിറ്റേറിയസ് ബി2 Science

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ചോദ്യങ്ങള്‍ മനസിലാക്കാതെ മറുപടി നല്‍കുകയാണ് സിറി

ബ്ലൂംബര്‍ഗിനോട് ആപ്പിള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞവരുടെ അഭിപ്രായത്തില്‍ ചോദ്യങ്ങള്‍ മനസിലാക്കാതെ മറുപടി നല്‍കുകയാണ് സിറി ഇപ്പോഴും. പോരെങ്കില്‍, ഉത്തരം നല്‍കാന്‍ വളരെ സമയമെടുക്കുന്നു. ഉത്തരങ്ങളില്‍ തെറ്റുകളും കടന്നുകൂടുന്നു. മറ്റൊരു ഒരു വലിയ പ്രശ്‌നം ആരെങ്കിലും അല്‍പ്പം വേഗത്തില്‍ സംസാരിച്ചാല്‍ ചോദ്യം പകുതിയ്ക്കു വച്ച് വിച്ഛേദിക്കുകയാണ് വോയിസ് അസിസ്റ്റന്റ് സിറിയോട് എന്നതാണ്. വേറൊരു പ്രശ്‌നം, ചോദ്യം കേട്ട ശേഷം, നേരത്തെ ചാറ്റ്ജിപിറ്റിയും സിറിയുമായി ഉണ്ടാക്കിയ ബന്ധം തിരഞ്ഞെടുത്ത് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു എന്നുള്ളതാണത്രെ.

ലിന്‍വുഡ് ആര്‍ക്കിടെക്ചറും ഇതുവരെ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല ADVERTISEMENT Go AD-FREE

ഗൂഗിളിന്റെ ജെമിനി മോഡലുകളെ സിറിയുമായി ബന്ധിപ്പിക്കാന്‍ പുതിയതായി സൃഷ്ടിച്ച ലിന്‍വുഡ് ആര്‍ക്കിടെക്ചറും ഇതുവരെ ആപ്പിള്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു രസകരമായ കാര്യമെന്താണെന്നു ചോദിച്ചാല്‍ എഐ പ്രവേശിപ്പിച്ച സിറി ജൂണ്‍ 2024ല്‍ നല്‍കുമെന്ന് ആപ്പിള്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചതായിരുന്നു എന്നതാണ്. ഇനിയിപ്പോള്‍ ഐഓഎസ് 26.5ല്‍ ജെമിനൈയുമായി ബന്ധിപ്പിച്ച സിറി പ്രവര്‍ത്തിപ്പിക്കാനാകുമോ എന്നാണ് ആപ്പിള്‍ എൻജിനിയര്‍മാര്‍ കിണഞ്ഞു ശ്രമിക്കുന്നത്.

[*] ചൊവ്വയിൽ ആളുകളെ പാർപ്പിക്കാനുള്ള സ്‌പെയ്‌സ്എക്‌സ് പദ്ധതി ഉപേക്ഷിച്ചെന്ന് തിയൽ; \“അബദ്ധ\“മെന്ന് മസ്‌ക് Science

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഐഓഎസ് 26.4ല്‍ എത്തുമെന്നു പറഞ്ഞ ഏറ്റവും വലിയ ഫീച്ചര്‍ കിട്ടിയേക്കില്ല

വോയിസ് അസിസ്റ്റന്റുകളില്‍ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ആപ്പിളിന്റെ സിറിയില്‍ ഇപ്പോഴും കാണാന്‍ സാധിക്കുന്നത്. ഇത് ഐഫോണ്‍ നിര്‍മ്മാതാവിന് വലിയ നാണക്കേടാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ, ഐഓഎസ് 26.4ല്‍ എത്തുമെന്നു പറഞ്ഞു കേട്ട ഏറ്റവും വലിയ ഫീച്ചര്‍ ആപ്പിള്‍ നല്‍കിയേക്കില്ലെന്നാണ് ബ്ലൂംബര്‍ഗ് വിലയിരുത്തുന്നത്. ഐഫോണ്‍ ഉപയോക്താവിന്റെ എല്ലാ ആപ്പുകളില്‍ നിന്നും സിറി ഡേറ്റ ശേഖരിച്ച് അയാളുടെ താത്പര്യങ്ങളറിഞ്ഞ് ഉത്തരം നല്‍കുന്ന രീതി കൊണ്ടുവരാനായിരുന്നു ആപ്പിള്‍ ശ്രമിച്ചിരുന്നത്.

ഐഓഎസ് 26.5ലും സംശയം ADVERTISEMENT Go AD-FREE

ഇപ്പോള്‍ ആപ്പിള്‍ എൻജിയര്‍മാര്‍ ടെസ്റ്റ് ചെയ്തു വരുന്ന ഐഓഎസ് 26.5ലും പുതിയ ഫീച്ചര്‍ നല്‍കിയേക്കില്ല. ഇപ്പോള്‍ ടെസ്റ്റ് ചെയ്യുന്ന പ്രിവ്യൂവില്‍ ഈ ഫീച്ചര്‍ \“പ്രവ്യൂ\“ ടോഗിള്‍ ആയി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത് ബീറ്റാ ഘട്ടത്തില്‍ മാത്രമാണ് ഉള്ളത് എന്നു പറഞ്ഞ് ഇത്തരം ഒരു ഫീച്ചര്‍ ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചേക്കില്ലെന്നും അനുമാനിക്കപ്പെടുന്നു.

[*] കായികക്ഷമത കുറയ്ക്കുന്ന നിയാണ്ടർത്താൽ ജീൻ;നിർണായക കണ്ടെത്തലുമായി ഗവേഷകർ Science

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വോയിസ് കമാന്‍ഡ് ഉപയോഗിച്ച് ഫോട്ടോ എഡിറ്റിങ് നടത്താനുള്ള ശ്രമവും വിജയമല്ല

അതുപോലെ, വോയിസ് കമാന്‍ഡ് വച്ച് ഫോട്ടോ എഡിറ്റിങ് നടത്താനുള്ള ശ്രമവും തൃപ്തികരമായി പ്രവര്‍ത്തിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ആപ്പിള്‍ പുതിയ വെബ് സേര്‍ച്ച്, ഇമേജ് ജനറേഷന്‍ ടൂളുകളും വികസിപ്പിക്കുന്നുണ്ട് എന്ന് ബ്ലൂംബര്‍ഗ് പറയുന്നു. എന്നാല്‍, ഇവയും ഐഓഎസ് 26.4ല്‍ കടന്നുകൂടാന്‍ ഇടയില്ലെന്നാണ് കരുതുന്നതത്രെ. ചുരുക്കിപ്പറഞ്ഞാല്‍, ഐഓഎസ് 27ല്‍ പുതിയ സിറി ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നതായിരിക്കും നല്ലത് എന്നു പറയപ്പെടുന്നു. എന്നാല്‍, ഐഓഎസ് 26.5ലും ഒരു പക്ഷെ, പ്രതീക്ഷിക്കാമെന്ന അഭിപ്രായമുണ്ട്.

[*] ഒന്നും അങ്ങ്ട് ശര്യാവ്ണില്ല്യ; ഗൂഗിള്‍ ജെമിനൈ എത്തിയിട്ടും ആപ്പിളിന്റെ സിറി മണ്ടത്തരം പറയുന്നു Technology

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആപ്പിള്‍ ഓഹരികള്‍ തലയുയര്‍ത്തി തന്നെ ADVERTISEMENT GO AD-FREE

സിറി അപ്‌ഗ്രേഡ് ശ്രമം സമയത്തിന് നല്‍കാന്‍ ആപ്പിള്‍ വീണ്ടും പരാജയപ്പെട്ടേക്കും എന്ന റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ ആപ്പിളിന്റെ ഷെയറുകളെ ബാധിച്ചില്ല. ഓഹരികള്‍ 0.9 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. English Summary:
Siri\“s performance is not meeting expectations with the integration of Google\“s Gemini AI, leading to further delays in its AI-powered upgrades. Apple\“s attempts to enhance Siri have been met with disappointment, pushing back anticipated features to iOS 26.5 or even iOS 27.
Pages: [1]
View full version: ഒന്നും അങ്ങ്ട് ശര്യാവ്ണില്ല്യ; ഗൂഗിള്‍ ജെമിനൈ എത്തിയിട്ടും ആപ്പിളിന്റെ സിറി മണ്ടത്തരം പറയുന്നു