Chikheang Publish time 1 hour(s) ago

‘കാരണവന്മാര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവരീതി’; സി.ദിവാകരനെതിരെ മന്ത്രി അനിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/13/gr-anil-new.jpg?w=1120&h=583



തിരുവനന്തപുരം∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി.ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു ജി.ആര്‍.അനില്‍ പറഞ്ഞു.
What you should read next

[*] ‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’: ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറഞ്ഞു.
What you should read next

[*] പിണറായിയെ പിണക്കിയ ‘മീൻ കഥ’ തള്ളി ആനത്തലവട്ടം ആനന്ദന്റെ മകൻ; പറഞ്ഞതിൽ ഉറച്ച് ദിവാകരൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്തു മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഊണു കഴിക്കാന്‍ പോയെന്നും ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്നും ആയിരുന്നു സി.ദിവാകരന്റെ പ്രസ്താവന. ഇതു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ ആനത്തലവട്ടം ആനന്ദന്റെ മകനും സിപിഎം നേതാക്കളും ഉള്‍പ്പെടെ നിഷേധിച്ചിരുന്നു. ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം മുതിര്‍ന്ന സിപിഐ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
JUST IN

[*]
1 MINUTE AGO ‘കാരണവന്മാര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവരീതി’; സി.ദിവാകരനെതിരെ മന്ത്രി അനിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
4 MINUTES AGO ഒന്നും അങ്ങ്ട് ശര്യാവ്ണില്ല്യ; ഗൂഗിള്‍ ജെമിനൈ എത്തിയിട്ടും ആപ്പിളിന്റെ സിറി മണ്ടത്തരം പറയുന്നു Technology

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
17 MINUTES AGO ഡോ. ആശ ആച്ചി ജോസഫ് പറയുന്നു: രണ്ട് വനിതാ പൊലീസ് വീട്ടിലെത്തി: എന്റെ ശബ്ദം ഉയരാതിരിക്കാനാണോ ആ നീക്കം വേഗത്തിലായത്? Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Tuna Curry Controversy: CPI Minister G.R. Anil has strongly criticized senior CPI leader C. Divakaran for his controversial remark that Chief Minister Pinarayi Vijayan once walked out of a meal because he did not like the tuna curry. G.R. Anil said that C. Divakaran\“s comment was something that should never have been made.
Pages: [1]
View full version: ‘കാരണവന്മാര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവരീതി’; സി.ദിവാകരനെതിരെ മന്ത്രി അനിൽ