LHC0088 Publish time 1 hour(s) ago

അച്ഛൻ‌ മരിച്ചത് അമ്മയുടെ ആഭിചാരം കാരണമെന്ന് ജ്യോത്സ്യൻ; അമ്മയെ കൊന്ന് മകൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/2/18/crime-scene-representational-image-ians.jpg?w=1120&h=583



ബെംഗളൂരു∙ അമ്മ നടത്തിയ ആഭിചാരക്രിയകൾ കാരണമാണു പിതാവ് മരിച്ചതെന്ന് ജ്യോത്സ്യൻ വിശ്വസിപ്പിച്ചതിനെത്തുടർന്ന് 33കാരിയായ യുവതി അമ്മയെ കൊലപ്പെടുത്തി. തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 55 വയസ്സുള്ള പുഷ്പവതി ആണ് കൊല്ലപ്പെട്ടത്. മകൾ സുചിത്ര ആണ് പ്രതി.
What you should read next

[*] അഹമ്മദാബാദ് വിമാനദുരന്തം: ‘അന്തിമ റിപ്പോർട്ട് ആയിട്ടില്ല’; ഇറ്റാലിയൻ മാധ്യമത്തെ തള്ളി എഎഐബി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് മരിച്ചത്. മരണകാരണം തേടി സുചിത്ര ഒരു ജ്യോത്സ്യനെ സമീപിച്ചു. അമ്മ നടത്തിയ ബ്ലാക്ക് മാജിക് മൂലമാണു പിതാവ് മരിച്ചതെന്ന് ജ്യോത്സ്യൻ ഇവരെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച സുചിത്ര, ഉറങ്ങിക്കിടന്ന അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്നു വരുത്തിത്തീർക്കാൻ സുചിത്ര ശ്രമിച്ചു. മൃതദേഹം വേഗത്തിൽ സംസ്കരിക്കാൻ‌ ചടങ്ങുകളും ആരംഭിച്ചു.
What you should read next

[*] ‘ഫുട്പാത്തിൽ വണ്ടി കയറ്റിയാൽ ഞാൻ തടയും’– എരഞ്ഞിപ്പാലത്തെ ആ ‘അവ്വൈ ഷൺമുഖി’ പത്മാവതി അമ്മ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സുചിത്രയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെ സുചിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. നിലവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിൽ സുചിത്രയുടെ ഭർത്താവിന് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
JUST IN

[*]
1 MINUTE AGO അച്ഛൻ‌ മരിച്ചത് അമ്മയുടെ ആഭിചാരം കാരണമെന്ന് ജ്യോത്സ്യൻ; അമ്മയെ കൊന്ന് മകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO Live ‘ഏറ്റവും ശക്തമായ രാജ്യങ്ങൾ‌, ബന്ധം പ്രധാനം’; ട്രംപ്–ഷി കൂടിക്കാഴ്ച ഏപ്രിലിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 HOURS 48 MINUTES AGO പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തേക്കോ?, അന്ന് ഇന്ദിരയെയും പുറത്താക്കി, ഒടുവിൽ മഹുവ മൊയ്ത്ര Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Daughter kills Mother: A 33-year-old woman murdered her mother after an astrologer convinced her that her father had died due to black magic performed by the mother. The incident took place within the limits of the Kyatsandra police station in Tumakuru district. The deceased has been identified as 55-year-old Pushpavathi. Her daughter, Suchithra, is the accused.
Pages: [1]
View full version: അച്ഛൻ‌ മരിച്ചത് അമ്മയുടെ ആഭിചാരം കാരണമെന്ന് ജ്യോത്സ്യൻ; അമ്മയെ കൊന്ന് മകൾ