LHC0088 Publish time 3 hour(s) ago

‘ഏറ്റവും ശക്തമായ രാജ്യങ്ങൾ‌, ബന്ധം പ്രധാനം’; ട്രംപ്–ഷി കൂടിക്കാഴ്ച ഏപ്രിലിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/12/27/donald-trump-xi-jinping.jpg?w=1120&h=583



വാഷിങ്ടൻ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഏപ്രിലിൽ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷം അവസാനം ഷി ചിൻപിങ് യുഎസ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഞാൻ ഏപ്രിലിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ സന്ദർശിക്കും. അദ്ദേഹം ഈ വർഷം അവസാനം ഇങ്ങോട്ട് വരുന്നുണ്ട്. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ചൈനയുമായുള്ള ഞങ്ങളുടെ ബന്ധം ഇപ്പോൾ വളരെ മികച്ചതാണ്’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
What you should read next

[*] ട്രംപിന് കനത്ത തിരിച്ചടി; കാനഡയ്ക്കുമേലുള്ള നികുതി നീക്കാൻ യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം പാസായി US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം, യാത്രയുടെ കൃത്യമായ തീയതികൾ ട്രംപ് വെളിപ്പെടുത്തിയില്ല. എൻബിസി ന്യൂസിലെ ടോം ലാമസിനു നൽകിയ അഭിമുഖത്തിലും താൻ ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങളാണ് യുഎസും ചൈനയും എന്നത് കൊണ്ട് തന്നെ താനും ഷി ചിൻ പിങ്ങും തമ്മിൽ നല്ല ബന്ധം പുലർത്തുന്നത് പ്രധാനമാണെന്നും ട്രംപ് പറഞ്ഞു.
What you should read next

[*] ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദർശനം നടത്തുന്നത് ആറാം തവണ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഫെബ്രുവരി 4ന് ട്രംപും ഷി ചിൻപിങ്ങും 90 മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇറാൻ, യുക്രെയ്ൻ വിഷയങ്ങൾ ഒഴിവാക്കി പൂർണമായും വ്യാപാരത്തിലാണ് ആ സംഭാഷണം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ട്രംപ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി താനും ട്രംപും തമ്മിൽ മികച്ച ആശയവിനിമയം നടക്കുന്നുണ്ടെന്നും ബുസാനിൽ നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ശരിയായ ദിശ നൽകിയെന്നും ഷി ചിൻപിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.
JUST IN

[*]
1 MINUTE AGO Live ‘ഏറ്റവും ശക്തമായ രാജ്യങ്ങൾ‌, ബന്ധം പ്രധാനം’; ട്രംപ്–ഷി കൂടിക്കാഴ്ച ഏപ്രിലിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 HOURS 31 MINUTES AGO പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തേക്കോ?, അന്ന് ഇന്ദിരയെയും പുറത്താക്കി, ഒടുവിൽ മഹുവ മൊയ്ത്ര Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 HOURS 55 MINUTES AGO LIVE ബംഗ്ലദേശ് തിരഞ്ഞെടുപ്പ്: ബിഎൻപിക്ക് ജയം; ഖാലിദ സിയയുടെ മകൻ അധികാരത്തിലേറുമോ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
US-China relations: US President Donald Trump has announced an April meeting with Chinese President Xi Jinping to discuss trade, aiming to improve US-China relations. The visit marks a significant step in diplomacy between the two world powers.
Pages: [1]
View full version: ‘ഏറ്റവും ശക്തമായ രാജ്യങ്ങൾ‌, ബന്ധം പ്രധാനം’; ട്രംപ്–ഷി കൂടിക്കാഴ്ച ഏപ്രിലിൽ