LHC0088 Publish time Yesterday 22:37

ഇംഫാലിൽ വീടുകൾ ചാമ്പലായി, സംഘർഷം രൂക്ഷം; ജില്ലകളിൽ ഇന്റർ‌നെറ്റ് നിരോധനം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/12/manipur-10.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135



ഇംഫാൽ∙ മണിപുരിലെ ഉക്രുൽ ജില്ലയിലെ ലിറ്റാനിൽ താങ്കുൽ നാഗാ ഗോത്രവിഭാഗവും കുക്കി ഗോത്രവും തമ്മിലുള്ള സംഘർഷം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ തീവ്രശ്രമം. ഇരുവിഭാഗങ്ങളിലെയും സായുധ ഗ്രൂപ്പുകൾ പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷം രൂക്ഷമായിരിക്കുകയാണ്. വ്യാഴാഴ്ചയും രണ്ടു വീടുകൾക്ക് തീയിട്ടു. ലിറ്റാനിലെ പ്രധാന റോഡിനോട് ചേർന്ന ബങ്കറുകൾ പൊളിച്ചുമാറ്റാനുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ശ്രമം നാഗാ വനിതകൾ ചെറുത്തു. കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. കഴിഞ്ഞ മൂന്നു ദിവസം പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് നടത്തിയിരുന്നു. ലിറ്റാൻ ഗ്രാമം ഏറെക്കുറെ കത്തിയമർന്നിരിക്കുകയാണ്. ഇംഫാൽ-ഉക്രുൽ പ്രധാന റോഡിന് അരികിലുള്ള 70 ൽ പരം വീടുകളും വ്യാപാരസ്ഥാപനങ്ങളും ചാമ്പലായി.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=260&h=135

ഉക്രുലിൽ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലാണെന്നും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും ഉക്രുൽ കലക്ടറും മലയാളിയുമായ ആശിഷ് ദാസ് പറഞ്ഞു. താങ്കുൽ നാഗാ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാഗാ ലോങുമായി കലക്ടറുടെ നേതൃത്വത്തിൽ സൈനിക,അർധസൈനിക വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇന്നലെ ചർച്ച നടത്തി. പ്രദേശത്ത് ബിഎസ്എസ്എഫിന്റെയും സിആർപിഎഫിന്റയും വിവിധ കേന്ദ്ര സേനകളുടെയും വൻവിന്യാസം നടത്തിയിട്ടുണ്ട്. ലിറ്റാനിലെ കുക്കി ഗോത്രവിഭാഗം ഇവിടെ നിന്നും പലായനം ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്റെ ഒരു ഭാഗത്ത് നാഗാ ഗോത്രങ്ങൾ കാവൽ നിൽക്കുകയാണ്.
What you should read next

[*] യുദ്ധസജ്ജീകരണം, എഴുപതോളം വീടുകൾ ചുട്ടെരിച്ചു; മണിപ്പുരിൽ കുക്കി– നാഗ സംഘർഷം പൊട്ടിത്തെറിയിലേക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സായുധ ഗ്രൂപ്പായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ് സി എൻ-ഐഎം) പ്രശ്നത്തിൽ ഇടപെട്ടത് സ്ഥിതിഗതികൾ ഗുരുതരമാക്കിയിരിക്കുകയാണ്. ലിറ്റാനിലെ അനിഷ്ടസംഭവങ്ങൾക്കു പിന്നിൽ കുക്കി ഭീകരരാണെന്നും സുരക്ഷാ ഏജൻസികളുടെ സഹായത്തോടെയാണ് അക്രമം നടക്കുന്നതെന്നും എൻഎസ്സിഎൻ (ഐ.എം) പറഞ്ഞു. നാഗാ പ്രദേശം സംരക്ഷിക്കുന്നതിനായി ആവശ്യമെങ്കിൽ ഇടപെടുമെന്നും സംഘടന പറഞ്ഞു. അൻപതോളം വരുന്ന സായുധ എൻഎസ്സിഎൻ കമാൻഡോകൾ ഉക്രുകിൽ എത്തിയതായാണു സുരക്ഷാ ഏജൻസികൾ പറയുന്നത്. സ്വതന്ത്ര നാഗാലാൻഡിനായി ആയുധമെടുത്ത എൻഎസ്സിഎൻ (ഐഎം) നിലവിൽ ഇന്ത്യയുമായി നാഗാ ഫ്രേംവർക്ക് എഗ്രിമെന്റിൽ ഒപ്പിട്ടിട്ടുണ്ട്.
What you should read next

[*] LIVE ഇമ്രാൻ ഖാന്റെ കാഴ്ച നഷ്ടപ്പെട്ടു, ആരോഗ്യനില ഗുരുതരം; അമിക്യസ് ക്യൂറി റിപ്പോർട്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


താങ്കുൽ നാഗാ ഗോത്രത്തിനു പിന്തുണയുമായി സായുധ നാഗാ സംഘടന എത്തിയപ്പോൾ കുക്കി ഗോത്രങ്ങൾക്ക് പിന്തുണയുമായി കുക്കി സായുധ സംഘടനകളുടെ ഏകോപനസമിതിയായ കുക്കി നാഷനൽ ഓർഗനൈസേഷനും (കെഎൻഒ) പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്. നിലവിൽ പൗരസംഘടനകൾ മാത്രമാണ് പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടിട്ടുള്ളതെങ്കിലും പിന്നണിയിൽ ഇരുവിഭാഗവും വലിയ തോതിൽ സേനാവിന്യാസം നടത്തിയിരിക്കുകയാണ്. സർക്കാരുമായി സമാധാനക്കരാർ ഉണ്ടാക്കിയ (സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ) സംഘടനയാണ് കെഎൻഒ. ADVERTISEMENT Go AD-FREE

വ്യക്തിപരമായി ഏതാനും പേർ തമ്മിലുണ്ടായ തർക്കമാണ് ഒരു ഗ്രാമത്തെ മുഴുവൻ ചുട്ടെരിക്കുന്ന കലാപമായി മാറിയത്. മദ്യപിച്ച് ഏതാനും പേർ നടത്തിയ അടിപിടിയാണ് രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രശ്നത്തിൽ സമവായത്തിന്റെ മാർഗത്തിലാണ് കുക്കി സംഘടനകൾ. എന്നാൽ കുക്കികൾ നാഗാ പ്രദേശത്തു നിന്ന് വിട്ടുപോകണമെന്ന് താങ്കുൽ നാഗാ സംഘടനകൾ ആവശ്യപ്പെട്ടത് പ്രശ്നം വഷളാക്കി. ഉക്രുലിൽ കുക്കികൾ പ്രവേശിക്കുന്നത് നാഗാ സംഘടനകൾ തടഞ്ഞതോടെ സംഘർഷം വ്യാപിച്ചു. 60 വർഷം മുൻപ് നാഗാ ഗോത്രത്തലവനിൽ നിന്നു കുക്കി ഗോത്രത്തലവൻ വാങ്ങിയ സ്ഥലം കൂടി ഉൽപ്പെട്ടതാണ് ലിറ്റാൻ. ഇതിലെ പണമിടപാട് സംഭവിച്ചുള്ള തർക്കത്തിൽ ഗോത്ര കോടതി കുക്കികൾക്ക് എതിരായാണ് വിധി നടത്തിയത്. എന്നാൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വിധി കുക്കികൾക്ക് അനുകൂലമായിരുന്നു. വർഷങ്ങളായുള്ള ഭൂമിത്തർക്കവും പ്രശ്നം വഷളാകുന്നതിന് കാരണമായി. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉക്രുൽ.
What you should read next

[*] ഉത്തര കൊറിയയ്ക്ക് പുതിയ ‘തല’; കിമ്മിന്റെ പിൻഗാമി 13 കാരി മകൾ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ലിറ്റാനിലെ സംഭവങ്ങൾ രണ്ടു സായുധ ഗ്രൂപ്പുകളുടെ പോരാട്ടമായി മാറുന്നത് തടയുന്നതിനായി സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. ഗോത്രവിഭാഗങ്ങളുമായി പല റൗണ്ട് ചർച്ച നടത്തിയിട്ടുണ്ടെന്നുംകൂടുതൽ പ്രദേശങ്ങളിൽ ആർമിയെയും കേന്ദ്രസേനയെയും വിന്യസിക്കുന്നുണ്ടെന്നുംകലക്ടർ ആശിഷ് ദാസ് മനോരമയോട് പറഞ്ഞു. പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി കലക്ടറുടെ നിർദേശപ്രകാരം ആർപിഎഫ് നടത്തിയ ‘ഏരിയ ഡോമിനൻസ്’ നടപടികൾക്കെതിരെയാണു നാഗാ വനിതകൾ ചെറുത്തുനിൽപ്പ് നടത്തിയത്. പലവട്ടം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും ബങ്കറുകൾ നീക്കം സുരക്ഷാ സേനക്ക് സാധിച്ചില്ല. ADVERTISEMENT Go AD-FREE

ഉക്രുലിലെയും കാങ്പോക്പിയിലെയും കുന്നുകളിൽ നിന്ന് സായുധ ഗ്രൂപ്പുകൾ വെടിവയ്പ്പ് നടത്തിയത് ലിറ്റാൻ സംഘർഷത്തെ രൂക്ഷമാക്കിയിട്ടുണ്ട്. വലിയ ആയുധശേഖരവും കേഡറുകളുമുള്ളരണ്ടു സായുധ സംഘടനകൾ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും മുഖാമുഖം ഏറ്റുമുട്ടുകയും ചെയ്താൽ സ്ഥിതിഗതികൾ രൂക്ഷമാകും.

സംഘർഷം നടക്കുന്ന ലിറ്റാനിലെ കുക്കി ഗോത്രവിഭാഗക്കാർ മുഴുവൻ പലായനം ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് രണ്ടു വീടുകൾ കൂടി ഇന്നലെ അക്രമികൾ കത്തിച്ചത്. സുരക്ഷാ സേന കുക്കി ഭീകരർക്കൊപ്പം പക്ഷം ചേർന്നിരിക്കുകയാണെന്ന് നാഗാ ഗോത്ര വനിതകളും എൻഎസ്സി എന്നും പറഞ്ഞു.സംഘർഷം രൂക്ഷമായതോടെ ഉക്രുൽ ജില്ലയിലും കാങ്പോക്പി ജില്ലയുടെ ഏതാനും ഭാഗങ്ങളിലും ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. ഇംഫാലിൽ നിന്ന് ഉക്രുലിലേക്കുള്ള ഗതാഗതവും ആർമിയുടെയും കേന്ദ്രസേനയുടെയും നേതൃത്വത്തിൽ തടഞ്ഞിട്ടുണ്ട്. ഇംഫാലിൽ നിന്ന് ഉക്രുലിലേക്ക് ഹെലികോപ്റ്റർ സർവീസ് കൂടുതലായി ആരംഭിച്ചു. ADVERTISEMENT GO AD-FREE
Just in
JUST IN

[*]
17 MINUTES AGO ഇംഫാലിൽ വീടുകൾ ചാമ്പലായി, സംഘർഷം രൂക്ഷം; ജില്ലകളിൽ ഇന്റർ‌നെറ്റ് നിരോധനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
41 MINUTES AGO ‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 3 MINUTES AGO രാഹുലും പരാതിക്കാരിയും തമ്മിൽ പ്രഥമദൃഷ്ട്യാ ഉഭയസമ്മത ബന്ധം; ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Naga-Kuki conflict: Intense efforts are underway to prevent the conflict between the Tangkhul Naga and Kuki tribes in Litan, Ukhrul district of Manipur, from spreading to other areas. The conflict has intensified as armed groups from both communities have become involved.
Pages: [1]
View full version: ഇംഫാലിൽ വീടുകൾ ചാമ്പലായി, സംഘർഷം രൂക്ഷം; ജില്ലകളിൽ ഇന്റർ‌നെറ്റ് നിരോധനം