LHC0088 Publish time 2 hour(s) ago

‘ഇന്ത്യ ചൈനീസ് ലുട്ടുങ്ങു’കളെ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ തായ്‌ലൻഡിൽ പിടിയിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/other-countries/images/2026/2/12/indian-tourist-arrested-at-bangkok-airport-for-attempting-to-smuggle-rare-monkeys.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ബാങ്കോക്ക്∙ തായ്‌ലൻഡിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ രണ്ട് അപൂർവ കുരങ്ങുകളെ കടത്താൻ ശ്രമിച്ച ഇന്ത്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. ഇയാളുടെ ലഗേജിൽ നിന്നാണ് സംരക്ഷിത ഇനത്തിൽപ്പെട്ട കുരങ്ങുകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ മാസം മൂന്നിന് രാത്രി 11.30നാണ് മുംബൈയിലേക്ക് പോകുകയായിരുന്ന തായ് എയർലൈൻസ് വിമാനമായ ടിജി 351 ബാങ്കോക്ക് റൂട്ടിലെ (ബികെകെ) യാത്രക്കാരനായ കാർത്തിക്കിനെ (28) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
What you should read next

[*] മാഞ്ചസ്റ്ററിൽ മലയാളി നഴ്സിനെ കൊല്ലാൻ ശ്രമം; കഴുത്തിലും തലയിലും മുഖത്തും കുത്തേറ്റ അച്ചാമ്മ ചെറിയാന് നീതി, വിധി പ്രഖ്യാപിച്ച് കോടതി Europe News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


രണ്ട് ‘ഇന്ത്യ ചൈനീസ് ലുട്ടുങ്ങു’കളുമായി മുംബൈയിലേക്ക് വിമാനം കയറാൻ ശ്രമിക്കുകയായിരുന്നു ഇന്ത്യക്കാരനെന്ന് തായ്‌ലൻഡ് ദേശീയ ഉദ്യാനം, വന്യജീവി, സസ്യ സംരക്ഷണ വകുപ്പ് അറിയിച്ചു. വിമാനത്താവളത്തിലെ വൈൽഡ് ലൈഫ് ചെക്ക് പോയിന്റിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കസ്റ്റംസ് അധികൃതർ പ്രതിയെ കസ്റ്റഡിയിലെടുത്തത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgThe X-ray of the luggage with the monkeys. Image Credit: Facebook/DNP Thailand

വൈൽഡ് അനിമൽ കൺസർവേഷൻ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് (2019), കസ്റ്റംസ് ആക്ട് (2017) എന്നിവ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തി. കസ്റ്റഡിയിലെടുത്ത മൃഗങ്ങളെ പരിചരണത്തിനും ആരോഗ്യ വിലയിരുത്തലിനുമായി വന്യജീവി വിദഗ്ധർക്ക് കൈമാറിയതായാണ് റിപ്പോർട്ട്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgImage Credit: Facebook/DNP Thailand

∙ഇന്ത്യ ചൈനീസ് ലുട്ടുങ്ങ്
ട്രാക്കിപിത്തിക്കസ് ജെർമൈനിയുടെ പൊതുവായ പേരാണ് \“ഇന്ത്യ ചൈനീസ് ലുട്ടുങ്ങ്\“ എന്നത്. ജെർമെയ്ൻ ലാംഗൂർ എന്നും ഇവ അറിയപ്പെടുന്നു. വൃത്താകൃതിയിലുള്ള മുഖമുള്ള ഇവയ്ക്ക് തിളങ്ങുന്ന ഓറഞ്ച് രോമങ്ങളുണ്ടെങ്കിലും, വളരുമ്പോൾ അവ കറുത്തതും ചാരനിറവുമായി മാറുന്നു. പ്രധാനമായും മുളകൾ, പഴങ്ങൾ, ഇലകൾ എന്നിവയാണ് ‘ഇന്ത്യ ചൈനീസ് ലുട്ടുങ്ങ്’ ഭക്ഷിക്കുന്നത്. ചിലപ്പോൾ കൂണുകളും കഴിക്കാറുണ്ട്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംDNP Thailandഎന്നFbഅക്കൗണ്ടിൽ നിന്ന് English Summary:
Indian Tourist Arrested at Bangkok Airport for Attempting to Smuggle Rare Monkeys
Pages: [1]
View full version: ‘ഇന്ത്യ ചൈനീസ് ലുട്ടുങ്ങു’കളെ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ തായ്‌ലൻഡിൽ പിടിയിൽ