LHC0088 Publish time 1 hour(s) ago

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടവർക്ക് ജാമ്യം നിഷേധിക്കാൻ ജഡ്ജിമാർക്ക് അധികാരം; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

/uploads/allimg/2025/11/2560037839371713896.jpg

/uploads/allimg/2025/11/9003330379618096272.png/uploads/allimg/2025/11/514232725966016820.jpg



ടെക്സസ്∙ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടവർക്ക് ജാമ്യം നിഷേധിക്കാൻ ജഡ്ജിമാർക്ക് അധികാരം നൽകുന്ന നിർണായകമായ ഭരണഘടനാ ഭേദഗതിക്ക് ടെക്സസിലെ വോട്ടർമാർ അംഗീകാരം നൽകി. കൊലപാതകം, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടവർക്കാണ് ജാമ്യം നിഷേധിക്കാൻ ജഡ്ജിമാർക്ക് അധികാരം ലഭിക്കുക. ഇതിനുള്ള ഭരണഘടനാ ഭേദഗതി 60 ശതമാനത്തിലധികം വോട്ടുകളോടെയാണ് പാസായത്.

[*] യൂസഫലിക്ക് വേറിട്ട സമ്മാനവുമായി ദുബായ് ഭരണാധികാരി; ഹൃദയത്തോട് ചേർത്ത് പിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ Gulf News

   [*]
   [*]
/uploads/allimg/2025/11/6338020071257712736.jpg   
[*] ‘എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ച് അവർ പോരാടുന്നു’; രാഹുൽ ഗാന്ധിയുടെ വ്യാജ വോട്ട് ആരോപണത്തിൽ പ്രതികരണവുമായി മോഡൽ? US News

   [*]
   [*]
/uploads/allimg/2025/11/6338020071257712736.jpg   


പൊതു സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണി ഉയർത്താൻ സാധ്യതയുള്ള പ്രതികൾക്കാണ് ജാമ്യം നിഷേധിക്കുക. ഇതിനായി ജഡ്ജിമാർ അവരുടെ തീരുമാനം വിശദീകരിക്കുന്ന രേഖാമൂലമുള്ള ഉത്തരവ് നൽകേണ്ടതുണ്ട്. വിചാരണയ്ക്ക് മുൻപ് ഉയർന്ന അപകടസാധ്യതയുള്ള പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിലൂടെയും പൊതു സുരക്ഷ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന നിലവിലെ ജാമ്യ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ ഭരണഘടനാ ഭേദഗതി സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഈ നീക്കത്തെ ശക്തമായി പിന്തുണച്ചു. English Summary:
Texas Proposition 3 focuses on allowing judges to deny bail to individuals accused of violent crimes. This constitutional amendment, approved by Texas voters, aims to enhance public safety by keeping high-risk defendants in custody before trial. This will also improve the current bail laws.
Pages: [1]
View full version: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടവർക്ക് ജാമ്യം നിഷേധിക്കാൻ ജഡ്ജിമാർക്ക് അധികാരം; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം