എന്തുകൊണ്ട് പൈലറ്റിന് ഇജക്ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
/uploads/allimg/2025/11/4394600372068671966.jpgന്യൂഡൽഹി∙ ദുബായ് എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്നു മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും. ഭാര്യ അഫ്സാനും വ്യോമസേനയിലെ പൈലറ്റാണ്.
[*] Also Read എം.എ.ബേബിയുടെ വാർഡിൽ പാർട്ടിക്ക് റിബൽ; സിപിഎം പ്രവർത്തകൻ സ്വതന്ത്രനായി പത്രിക നൽകി
തേജസ് തകർന്നു വീണ സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. കഴിഞ്ഞ കൊല്ലം മാർച്ചിൽ ജയ്സൽമേറിൽ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുമായി രാജ്നാഥ് സിങ് അപകടത്തെക്കുറിച്ചു സംസാരിച്ചു.
[*] Also Read നായ പാഞ്ഞെത്തി, 3–ാം നിലയിൽനിന്ന് വീണ് ഇലക്ട്രിഷ്യൻ മരിച്ചു; ലൈസൻസില്ലാതെ നായയെ വളർത്തിയ ഉടമസ്ഥനെതിരെ കേസ്
തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായിൽ നടന്നത്. ദുബായ് എയർ ഷോയുടെ അവസാന ദിനം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയർ ഷോ വേദി മൂകമായി. രക്ഷാപ്രവർത്തകർ അതിവേഗം അപകട സ്ഥലത്തെത്തി വിമാനത്തിലെ തീ അണച്ചു. ഏകദേശം 2 രണ്ടു മണിക്കൂർ നിർത്തിയശേഷം എയർ ഷോ വീണ്ടും തുടങ്ങി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
കഴിഞ്ഞ വർഷം മാർച്ച് 12നു രാജസ്ഥാനിലെ ജയ്സൽമേറിൽ നടന്ന സൈനിക അഭ്യാസപ്രകടനത്തിനിടെയാണ് തേജസ് തകർന്നത്. വിമാനത്തിന്റെ ഓയിൽ പമ്പിലെ തകരാറിനാൽ എൻജിൻ പ്രവർത്തനം തടസപ്പെട്ടതാണ് കഴിഞ്ഞ വർഷത്തെ അപകടത്തിനു കാരണമായതെന്നാണു കരുതപ്പെടുന്നത്. ഒറ്റ എൻജിനുള്ള വിമാനമാണു തേജസ്.
2 പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ സ്വപ്നമായിരുന്ന ലൈറ്റ് കോംബാറ്റ് വിമാനം തേജസ് 2016 ജൂലൈയിലാണു വ്യോമസേനയിലെത്തിയത്. 1985ൽ ഡിആർഡിഒ തുടങ്ങിയ പദ്ധതി പരീക്ഷണങ്ങൾക്കൊടുവിൽ ബെംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു(എച്ച്എഎൽ) കൈമാറി. യുഎസ് നിർമിത ജിഇ 404 എൻജിൻ കരുത്ത് പകരുന്ന വിമാനത്തിന്റെ 70 ശതമാനവും ഇന്ത്യൻ നിർമിതമാണ്.
40 തേജസ് എംകെ–1 ജെറ്റുകളാണു വ്യോമസേനയ്ക്കു കൈമാറിയിരുന്നത്. ഇവ രണ്ടു സ്ക്വാഡ്രണുകളിലായാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപകടത്തിനു പിന്നാലെ എല്ലാ തേജസ് വിമാനങ്ങളിലും പരിശോധന പൂർത്തിയാക്കി സുരക്ഷിതമെന്നു വീണ്ടും ഉറപ്പാക്കിയിരുന്നു. 2021 ഫെബ്രുവരിയിൽ 83 തേജസ് കൂടി വാങ്ങാൻ ധാരണയായിരുന്നു. English Summary:
Dubai Airshow: Dubai Airshow Tejas crash results in the tragic death of a pilot. The accident is under investigation, with efforts focused on determining why the pilot couldn\“t eject and recovering the black box.
Pages:
[1]