ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; വൃദ്ധ ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് 32 ലക്ഷം
/uploads/allimg/2025/11/3987023622225071528.jpgമുംബൈ ∙ വ്യാജ ക്രിമിനൽ കേസ് ഭീഷണിയുടെ ഇരയായി 72 വയസ്സുകാരി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് തട്ടിപ്പുസംഘം ഇവരിൽ നിന്ന് 32.8 ലക്ഷം രൂപ കൈക്കലാക്കിയത്. മുംബൈയിലെ സബ് അർബൻ മുളുന്ത സ്വദേശിയാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
[*] Also Read ‘ധീരനായ മകനെയോർത്ത് അഭിമാനം’: തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമൻ സ്യാലിന്റെ ഓർമ്മയിൽ നാട്
കൊളാബാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനെ ബന്ധപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2.5 കോടി രൂപയുടെ ഇടപാടുകൾ അവരുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അതിൽ 25 ലക്ഷം രൂപ കമ്മിഷനായി നിക്ഷേപിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാർ പരാതിക്കാരിയുടെ ഭർത്താവിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് ആരെയും അറിയിക്കരുതെന്നും അല്ലാത്തപക്ഷം അവർ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. പിറ്റേ ദിവസം പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച തട്ടിപ്പു സംഘത്തിലെ മറ്റൊരാൾ ദമ്പതികളെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടു.
[*] Also Read വാട്സാപ് ഡാറ്റാ ചോർച്ച: ഇന്ത്യൻ ഉപയോക്താക്കൾ നേരിടുന്ന പ്രധാന സുരക്ഷാ ഭീഷണികൾ ഇവയാണ്
തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 37 ലക്ഷം രൂപയും കുറച്ച് സ്വർണ്ണവും ഉള്ളതായി പരാതിക്കാരി തട്ടിപ്പ് സംഘത്തോട് പറഞ്ഞു. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി 32.8 ലക്ഷം രൂപ തട്ടിപ്പുകാർ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി പണം അയച്ചു നല്‍കുകയും വാട്സാപ്പിൽ പെയ്മെന്റ് സ്ലിപ്പ് നല്‍കുകയും ചെയ്തു. പിന്നീട് ദമ്പതികളുടെ മരുമകന്റെ നിർദേശ പ്രകാരമാണ് പൊലീസിൽ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Police Impersonation Scam: Online fraud is on the rise, especially targeting senior citizens. A couple in Mumbai lost 32.8 lakhs to scammers posing as crime branch officers. The police are investigating the case to catch the culprits.
Pages:
[1]