കളിക്കുന്നതിനിടയിൽ മുറിയിൽ കയറിയ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
/uploads/allimg/2025/11/8035842855138366003.jpgന്യൂഡൽഹി ∙ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലിയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ പൗഡി ഗർവാൾ ജില്ല സ്വദേശിയായ നാഗറിനെയാണ് അറസ്റ്റ് ചെയ്തത്. സമയ്പുറിലെ സ്റ്റീൽ ഫാക്ടറിയിൽ തൊഴിലാളിയാണ് നാഗർ.
[*] Also Read ചർച്ചകൾ വഴിമുട്ടി; ‘വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഭരണമാറ്റം’, താലിബാന് പാക്കിസ്ഥാന്റെ അന്ത്യശാസനം
സമയ്പുറിലെ നാല് നില കെട്ടിടത്തിലാണ് പെൺകുട്ടിയും മാതാപിതാക്കളും താമസിക്കുന്നത്. മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കുട്ടി പ്രതിയുടെ മുറിയിൽ കയറിയെന്നും തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പ്രതി ബലം പ്രയോഗിച്ച് കുട്ടിയെ കട്ടിലിനടുത്തേക്ക് കൊണ്ടുപോയി. എതിർക്കുകയും നിലവിളിക്കുകയും ചെയ്ത പെൺകുട്ടി പ്രതിയുടെ മുടിയിൽ പിടിച്ച് വലിച്ച് അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അമ്മയാണ് പൊലീസിൽ അറിയിച്ചത്.
നവംബർ 18ന് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വന്നതായി അധികൃതർ അറിയിച്ചു. പിന്നീട് നാട്ടുകാർ ചേർന്ന് പ്രതിയെയും പെൺകുട്ടിയെയും സ്റ്റേഷനിൽ എത്തിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്‌ഷൻ 64 പ്രകാരവും പോക്സോ നിയമപ്രകാരവും പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Delhi: Young Man Arrested for Molesting 8-Year-Old Girl in Samaypur Badli
Pages:
[1]