‘ഇന്റലിജൻസ്, ആയുധ കൈമാറ്റങ്ങൾ വെട്ടിക്കുറയ്ക്കും’: സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്നിനെ സമ്മർദത്തിലാക്കി യുഎസ്
/uploads/allimg/2025/11/1992650667445140501.jpgകീവ് ∙ റഷ്യ – യുക്രെയ്ൻ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്നിനെ കടുത്ത സമ്മർദത്തിലാക്കി യുഎസ്. യുക്രെയ്നിലേക്കുള്ള ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റവും ആയുധ വിതരണവും വെട്ടിക്കുറയ്ക്കുമെന്നാണ് യുഎസിന്റെ ഭീഷണി. മുൻപുണ്ടായിരുന്ന ചർച്ചകളിൽ നിന്ന് വ്യത്യസ്ഥമാണ് നിലവിലെ സാഹചര്യമെന്നും സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ കീവിനുമേൽ വാഷിങ്ടണ്‍ ഉയർത്തുന്നത് കടുത്ത സമ്മർദമാണെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ അടുത്ത ആഴ്ച യുക്രെയ്ൻ സമാധാന കരാറിൽ ഒപ്പുവയ്കക്കുമെന്നാണ് യുഎസ് കരുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
[*] Also Read ട്രംപിന്റെ നോമിനി നിക്കോളാസ് ഗാൻജിയെയുടെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി സ്ഥിരീകരണ വിചാരണ ആരംഭിച്ചു
കീവ് അധിക പ്രദേശം വിട്ടുകൊടുക്കുക, സൈനിക വലുപ്പം നിയന്ത്രിക്കുക, നാറ്റോയിൽ ചേരുന്നതിൽ വിലക്ക് തുടങ്ങി യുദ്ധത്തിൽ റഷ്യയുടെ ആവശ്യങ്ങള അംഗീകരിക്കുന്ന 28 നിർദേശങ്ങളും യുഎസ് യുക്രെയ്നിന് മുന്നിൽ നൽകിയിട്ടുണ്ട്. സമാധാന കരാറിനെ കുറിച്ച് ചർച്ച ചെയ്യാനായി മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം വ്യാഴാഴ്ച കീവിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.English Summary:
Ukraine Peace Deal: Ukraine peace deal is facing immense pressure from the US to sign a peace agreement. The US is threatening to reduce intelligence sharing and weapon supplies to Ukraine to force the agreement. This deal would see Ukraine ceding territory, limiting military size and preventing it from joining NATO.
Pages:
[1]