deltin33 Publish time 2025-11-22 03:50:56

ലക്ഷം കടന്ന് പത്രികകൾ; മുന്നിൽ സ്ത്രീകൾ, കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്; സൂക്ഷ്മപരിശോധന ശനിയാഴ്ച

/uploads/allimg/2025/11/1329539167155166633.jpg



തിരുവനന്തപുരം ∙ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ. ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്– 13,595. കുറവ് വയനാട്ടിലും– 3,180. അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേർ പത്രിക നൽകി.

[*] Also Read ഭക്തർക്ക് സൗകര്യമൊരുക്കാൻ കേരള ഗ്രാമീണ ബാങ്കിന്റെ കൈത്താങ്ങ്; 100 ബാരിക്കേഡുകൾ കൈമാറി


ലഭിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ 10ന് ആരംഭിക്കും. അതത് വരണാധികാരികളാണ് സൂക്ഷ്‌മപരിശോധന നടത്തുക. ഒരു സ്ഥാനാർഥിക്കു വേണ്ടി ഒന്നിലധികം നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാം ഒരുമിച്ചായിരിക്കും പരിശോധിക്കുക. തുടർന്ന് സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ാം തീയതിയാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും. റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും. English Summary:
Nominations List: Kerala Local Body Election sees a high number of nominations filed. The election process continues with scrutiny and candidate list finalization.
Pages: [1]
View full version: ലക്ഷം കടന്ന് പത്രികകൾ; മുന്നിൽ സ്ത്രീകൾ, കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്; സൂക്ഷ്മപരിശോധന ശനിയാഴ്ച