LHC0088 Publish time 2025-11-22 03:21:17

സ്വർണക്കടയിൽ മോഷണശ്രമത്തിനിടെ പിടിയിലായത് മുൻ പഞ്ചായത്തംഗം; പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ബന്ധുക്കൾ

/uploads/allimg/2025/11/4744388624004203414.jpg



കോഴിക്കോട് ∙ പന്തീരാങ്കാവിലെ സ്വർണക്കടയിൽ വ്യാഴാഴ്ച മോഷണ ശ്രമത്തിനിടെ പിടിയിലായ പൂവാട്ടുപറമ്പ് പരിയങ്ങാട് താടായിൽ മേലേ മേത്തലേടം സൗദാബി (47) ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമായിരുന്നുവെന്ന് പൊലീസ്. ഫറോക്ക് നഗരസഭയാകുന്നതിനു മുൻപാണ് ഇവർ ഇവിടെ പഞ്ചായത്ത് അംഗമായിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് സൗദാബി വസ്തുവകകൾ വിറ്റ് ഫറോക്കിൽ നിന്ന് മാറിയിരുന്നു.

[*] Also Read ജ്വല്ലറിയിൽ പട്ടാപ്പകൽ സ്ത്രീയുടെ കവർച്ചശ്രമം; പിടികൂടാൻ എത്തിയവരെ പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമം


ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ അറിയിക്കുകയായിരുന്നു. തുടർന്നു സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ ദിവസം സ്വർണക്കടയിൽ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയിൽ വന്നതെന്ന് കടയുടമയുടെ മകൾ പൊലീസിന് മൊഴി നൽകി.

[*] Also Read പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ടു, കേബിൾ കൊണ്ട് മർദനം, ദേഹമാകെ മുറിവ്; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ, വധശ്രമത്തിന് കേസ്


മൂന്നു തവണ കടയിലെത്തിയ ശേഷം കൃത്യമായ മുന്നൊരുക്കങ്ങളോടെ കവർച്ചാശ്രമം നടത്തിയ സൗദാബിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് കരുതുന്നില്ല. വനിതാ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായ ഇവരെ കോടതി അനുമതി ലഭിച്ചാൽ പിന്നീട് ചോദ്യം ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
A former panchayat member was arrested in Pantheerankavu for attempting to rob a gold shop: The accused had previously visited the shop multiple times before attempting the robbery, and police are continuing their investigation into the incident.
Pages: [1]
View full version: സ്വർണക്കടയിൽ മോഷണശ്രമത്തിനിടെ പിടിയിലായത് മുൻ പഞ്ചായത്തംഗം; പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ബന്ധുക്കൾ