കോടതിയിൽ ഹാജരാക്കാൻ എത്തിച്ചു; പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ട് മോഷണക്കേസ് പ്രതി
/uploads/allimg/2025/11/5801166247352626227.jpgഅങ്കമാലി∙ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. അസ്സം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്. വൈകിട്ട് 5.30ഓടെയാണ് സംഭവം.
[*] Also Read കഴിഞ്ഞ വർഷവും തേജസ്സ് അപകടത്തിൽപെട്ടു, ഇത് രണ്ടാം തവണ; അന്ന് എൻജിൻ തകരാർ; ഹോസ്റ്റൽ കെട്ടിടത്തിനു സമീപം വീണു
ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേട്ട് അവധിയായിരുന്നതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു. കോടതിക്ക് മുൻപിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടി. ബസലിക്ക പള്ളിയിലേക്കുള്ള റോഡുവഴിയാണ് പ്രതി ഓടിയത്. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. English Summary:
Angamaly escape involves a prisoner who fled police custody in Angamaly: The Assam native, accused in an Aluva theft case, escaped while being transferred to court due to the magistrate\“s absence.
Pages:
[1]