deltin33 Publish time 2025-11-21 23:21:04

രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ, 2 തോക്ക്, ടൈമറുകൾ; വീടിനെ‘ബോംബ് ഫാക്ടറി’യാക്കി ഡോ.മുസമ്മിൽ

/uploads/allimg/2025/11/7240485884925477597.jpg



ന്യൂഡൽഹി∙ ഭീകരപ്രവർത്തനത്തിന് പിടിയിലായ ഡോ.മുസമ്മിൽ ഷക്കീലിന്റെ ഫരീദാബാദിലെ വാടക വീട് ‘ബോംബ് ഫാക്ടറി’ ആക്കി മാറ്റിയിരുന്നതായി ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വീട്ടിലുണ്ടായിരുന്ന ഫ്ളോർ മില്ല് രാസവസ്തുക്കൾ പൊടിക്കാനായാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു നിരവധി ഇലക്ട്രിക് ഉപകരണങ്ങളും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്. 350 കിലോഗ്രാം സ്ഫോടക വസ്തുക്കളും രണ്ടു തോക്കുകളും ടൈമറുകളും വാക്കിടോക്കിയുമാണ് ഡൽഹി സ്ഫോടനത്തിനു തൊട്ടുമുൻപ് ജമ്മു കശ്മീർ പൊലീസ് ഇവിടെ നിന്ന് പിടികൂടിയിരുന്നത്.


[*] Also Read ‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം’; ഉമറിന്റെയും ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ചെങ്കോട്ട സ്ഫോടനം പരാമർശിച്ച് പൊലീസ്


വലിയ ഗ്രൈൻഡറോടു കൂടിയ ഫ്ളോർ മില്ലാണ് ഈ വീട്ടിനുള്ളിലുണ്ടായിരുന്നത്. രാസവസ്തുക്കൾ ബോംബ് നിർമാണത്തിനായി പൊടിച്ചെടുത്തത് ഇവിടെ നിന്നാണ്. ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ ഈ വീട് മാസം 1500 രൂപ വാടകയ്ക്കാണ് ഡോ.മുസമ്മിൽ എടുത്തിരുന്നത്.

[*] Also Read ‘ചെങ്കോട്ട മുതൽ കശ്മീർ വരെ ആക്രമിക്കും, ഞങ്ങളത് ചെയ്തു’; ഭീകരാക്രമണത്തിൽ പാക്ക് ബന്ധം, അവകാശവാദവുമായി നേതാവ്


ഫരീദാബാദിലെ അൽ–ഫലാ സർവകലാശാലയിലെ ഡോക്ടറാണ് മുസമ്മിൽ ഷക്കീൽ. ഇയാളുടെ കൂട്ടാളിയാണ് ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബി. ഇരുവരും ചേർന്ന് രണ്ടുവർഷത്തിലേറെയായി സ്ഫോടനം ആസൂത്രണം ചെയ്യുന്നുവെന്നാണ് അൽ–ഫലാഹ് സർവകലാശാലയിൽ നിന്ന് കണ്ടെത്തിയ തെളിവുകളിൽ വ്യക്തമായത്. ഡോ.മുസമ്മിലിന്റെ ഡയറിയിൽ നിന്ന് പല കോഡുകളും പേരുകളും നമ്പറുകളും ലഭിച്ചിട്ടുണ്ട്. 2530 ആളുകളുടെ പേര് ഡയറികളിൽ നിന്ന് ലഭിച്ചതായാണ് വിവരം. ഇതിൽ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കശ്മീരിൽ നിന്നുള്ളവരുടേതാണ്. ഫരീദാബാദിലെയും സമീപപ്രദേശങ്ങളിലെയും ആളുകളുടെ പേരുകളുമുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


നവംബർ 5ന് യുപിയിലെ സഹറൻപുരിൽ നിന്ന് ഡോ. അദീൽ അഹമ്മദ് എന്നയാളെ ഭീകരബന്ധത്തിന് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ഫരീദാബാദിലെ ഡോ. മുസമ്മിൽ ഷക്കീലിന്റെയും ഡോ. ഷഹീൻ സയീദിന്റെയും വിവരം ലഭിക്കുന്നത്. തൊട്ടുപിന്നാലെ നവംബർ എട്ടിന് ഡോ. മുസമ്മിൽ ഷക്കീലിനെ അറസ്റ്റു ചെയ്തു. ഡോ. ഉമർ നബിയെ കുറിച്ച് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത് ഡോ. മുസമ്മിൽ ഷക്കീലിൽ നിന്നാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബർ 10നാണ് ഡോ. ഉമർ നബി ഡൽഹി ചെങ്കോട്ടയിൽ ചാവേർ സ്ഫോടനം നടത്തിയത്. 13 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @OpIndia_in എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Faridabad bomb factory bust reveals a terror plot linked to Dr. Muzammil : Muzammil bomb factory Faridabad was uncovered, revealing how a doctor converted a rented house to produce explosives. Chemicals were ground using a flour mill, and significant amounts of explosives were seized
Pages: [1]
View full version: രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ, 2 തോക്ക്, ടൈമറുകൾ; വീടിനെ‘ബോംബ് ഫാക്ടറി’യാക്കി ഡോ.മുസമ്മിൽ