Chikheang Publish time 2025-11-21 21:51:10

കൊല്ലത്ത് ബോട്ടുകൾക്ക് തീപിടിച്ചു; കത്തിയ ബോട്ടുകൾ അഷ്ടമുടിക്കായലിൽ ഒഴുകി, മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

/uploads/allimg/2025/11/6269627802427997320.jpg



കൊല്ലം∙ അഷ്ടമുടിക്കായലിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. കാവനാട് മീനത്തുചേരിയിലെ സെന്റ് ജോർജ് തുരുത്തിലാണ് സംഭവം. മറ്റു ബോട്ടുകളിലേക്കു തീപടരാതിരിക്കാൻ കയർ അറുത്തുമാറ്റിയതോടെ തീപിടിച്ച ബോട്ടുകൾ കായലിലൂടെ ഒഴുകി. സംഭവത്തിൽ 2 തൊഴിലാളികൾക്ക് നിസ്സാര പരുക്കേറ്റു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

[*] Also Read പറന്നുയർന്നു, പിന്നാലെ കരണംമറിഞ്ഞ് താഴേക്ക്; ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു


മത്സ്യബന്ധനം കഴിഞ്ഞ നാലു ബോട്ടുകളാണ് സെന്റ് ജോർജ് തുരുത്തിൽ തീരത്ത് കെട്ടിയിട്ടിരുന്നത്. ഇതരസംസ്ഥാനക്കാരായ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ പാചകവാതക സിലിണ്ടറിൽ നിന്നു തീപിടിക്കുകയായിരുന്നു. ഇത് അടുത്ത ബോട്ടിലേക്കും പടർന്നു. പരിഭ്രാന്തരായ തൊഴിലാളികൾ കൂടുതൽ ബോട്ടുകളിലേക്കു തീപടരുന്നത് തടയാൻ തീരത്ത് ബന്ധിച്ചിരുന്ന കയർ മുറിച്ചുമാറ്റി. ഇതോടെ കത്തിയ ബോട്ടുകൾ രണ്ടും കായലിൽ ഒഴുകി. ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടു ബോട്ടുകളും കായലിന്റെ മറുഭാഗത്ത് ഒഴുകിയെത്തി കത്തിക്കൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. English Summary:
Fishing Boats Catch Fire in Ashtamudi Lake: Kollam boat fire incident occurred in Ashtamudi Lake, causing damage to fishing boats. The fire started due to a gas cylinder explosion and resulted in minor injuries to workers, prompting a response from the fire force.
Pages: [1]
View full version: കൊല്ലത്ത് ബോട്ടുകൾക്ക് തീപിടിച്ചു; കത്തിയ ബോട്ടുകൾ അഷ്ടമുടിക്കായലിൽ ഒഴുകി, മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്