deltin33 Publish time 2025-11-21 16:51:06

ഡിജിറ്റൽ സ്ലേറ്റിലെ ഉള്ളടക്കം അപമാനിച്ചു; ടീച്ചർ ഇടപെട്ടില്ല: ഒറ്റപ്പെട്ടതിന്റെ വേദനയിൽ അമൈറയുടെ അവസാന യാത്ര

/uploads/allimg/2025/11/2946664111202757960.jpg



ജയ്പുർ∙ രാജസ്ഥാനിലെ സ്കൂളിന്റെ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കിയ നാലാം ക്ലാസ്സുകാരിക്ക് 18 മാസത്തോളം ഭീഷണിയും മോശംവാക്കുകളും കേൾക്കേണ്ടി വന്നെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതികൾ ക്ലാസ് ടീച്ചർ നിരന്തരം തള്ളിക്കളഞ്ഞുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജസ്ഥാനിലെ ജയ്പുരിലുള്ള നീർജ മോദി സ്കൂളിലെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. ഇതു സംബന്ധിച്ച സിബിഎസ്ഇയുടെ റിപ്പോർട്ടിലാണ് നടുക്കുന്ന വിവരങ്ങൾ ഉള്ളത്. കുട്ടിയുടെ സുരക്ഷയെ ഹനിക്കുന്ന പല കാര്യങ്ങളും സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

[*] Also Read അമ്മയും മകനും വീട്ടിൽ മരിച്ചനിലയിൽ; മകനെ കൊന്നശേഷം അമ്മ ജീവനൊടുക്കി എന്ന് പൊലീസ്


ഒൻപതുവയസ്സുകാരി അമൈറ കുമാർ മീണയുടെ ക്ലാസ് താഴത്തെ നിലയിലായിരുന്നു. കുട്ടിയെങ്ങനെ കെട്ടിടത്തിന്റെ നാലാം നിലയിൽ എത്തിയെന്നതും അധികൃതർക്കു വിശദീകരിക്കാനാകുന്നില്ല. സ്കൂൾ ക്യാംപസിലെ കെട്ടിടങ്ങൾക്ക് ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി സ്ഥാപിക്കുന്ന നെറ്റുകൾ ഇല്ലായിരുന്നുവെന്നും സിബിഎസ്ഇയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സുരക്ഷാ ലംഘനങ്ങളാണ് ഒരു നിഷ്കളങ്കയായ പെൺകുട്ടിയുടെ മരണത്തിലേക്കു നയിച്ചതെന്നും കുട്ടി സഹിക്കാനാകാത്ത മാനസിക പീഡനത്തിലൂടെ കടന്നുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.

[*] Also Read മറാത്തി സംസാരിച്ചില്ല, ട്രെയിനിൽ ഭാഷാ തർക്കം; ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി ജീവനൊടുക്കി


നവംബർ ഒന്നിനാണ് അമൈറ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കിയത്. സ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചിരുന്നു. കുട്ടിക്കുനേരെ പരിഹാസങ്ങളും പീഡനങ്ങളും ലൈംഗിക ചുവയുള്ള മോശം പദപ്രയോഗങ്ങളും ഉണ്ടായിരുന്നുവെന്നു മാതാപിതാക്കൾ ആരോപിച്ചു. പലവട്ടം ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ ഇവയൊന്നും പരിഗണിച്ചില്ല.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ആത്മഹത്യ ചെയ്ത ദിവസം സംഭവിച്ചത് എന്ത്?

ആത്മഹത്യ ചെയ്ത ദിവസം രാവിലെ 11 വരെ അമൈറ സന്തോഷവതിയായാണ് കാണപ്പെട്ടതെന്ന് സിബിഎസ്ഇയുടെ അന്വേഷണ സമിതി കണ്ടെത്തി. മറ്റു കുട്ടികളോട് പ്രസരിപ്പോടെ സംസാരിക്കുകയും നൃത്തം ചെയ്യുകയും ചോക്ക്‌ലേറ്റും ഗോൽഗപ്പയും കഴിക്കുകയും ചെയ്തിരുന്നു. രാവിലെ 11 വരെ സന്തോഷവതിയായിരുന്നു അമൈറയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ 11ന് ശേഷം ഡിജിറ്റൽ സ്ലേറ്റിൽ പ്രത്യക്ഷപ്പെട്ട ഏതോ ഉള്ളടക്കത്തെത്തുടർന്നാണ് കുട്ടി അസ്വസ്ഥയായതെന്നാണു കാണുന്നത്.

[*] Also Read പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’


ഒരു കൂട്ടം ആൺകുട്ടികൾ എന്തോ അതിലെഴുതിയിരുന്നു. അവരുടെ ആ പ്രവൃത്തി അമൈറയെ അമ്പരപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. നാണക്കേടുണ്ടായതായി അമൈറയ്ക്കു തോന്നുകയും ആൺകുട്ടികളോട് എഴുത്തു നിർത്താനും എഴുതിയത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. അമൈറയും ഡിജിറ്റൽ സ്ലേറ്റിൽ എന്തോ എഴുതി. പിന്നാലെ ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇവിടെ ടീച്ചർ ഇടപെടേണ്ടതായിരുന്നെങ്കിലും അവർ ഇടപെട്ടില്ലെന്നാണ് സിബിഎസ്ഇ നിരീക്ഷിച്ചത്.

ടീച്ചർ ഇടപെടാതായപ്പോൾ അഞ്ചു തവണയായി 45 മിനിറ്റോളം നേരം അമൈറ ടീച്ചറെ സമീപിച്ചു. പക്ഷേ, ടീച്ചർ അതിൽ ഇടപെട്ടില്ല. കുട്ടിയെ പിന്തുണയ്ക്കുന്നതിനു പകരം പൂനീതയെന്ന അധ്യാപിക ആ പ്രശ്നം തന്നെ അവഗണിക്കുകയായിരുന്നു. അവർ പലവട്ടം ആ കുട്ടിയോട് ദേഷ്യപ്പെട്ടു. പറഞ്ഞ കാര്യങ്ങൾ ആ ക്ലാസിനെ മുഴുവൻ ഞെട്ടിപ്പിക്കുകയും ചെയ്തു. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നതായി ആ കുട്ടിക്കു തോന്നി. ചില സഹപാഠികൾ തന്നെ പീഡിപ്പിക്കുന്നുവെന്നും അധ്യാപകർ ഇടപെടുന്നില്ലെന്നും ആ കുട്ടിക്കു തോന്നി. അന്ന് കുട്ടി ഉച്ചഭക്ഷണം ഉപേക്ഷിച്ചു. പിന്നീടാണ് ജീവനൊടുക്കാനായി നാലാം നിലയിലേക്കുപോയത്.

മുൻപും സമാന അനുഭവം, നിസംഗരായ അധ്യാപകർ

അമൈറയ്ക്ക് നേരത്തേയും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സിബിഎസ്ഇ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ അമൈറയെ ക്ലാസിലെ ഒരു കുട്ടി ശല്യപ്പെടുത്തുന്നുവെന്ന് പിതാവ് ക്ലാസ് ടീച്ചറോട് പറഞ്ഞിരുന്നു. എന്നാൽ ടീച്ചർ മറുപടി നൽകിയത് അമൈറ മറ്റു കുട്ടികളുമായി ‘അഡ്ജസ്റ്റ്’ ചെയ്യാൻ പഠിക്കണം എന്നായിരുന്നു. ഒക്ടോബറിലും ഇതേ കുട്ടി, അമൈറ പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിച്ച് തന്നോട്‘ ഐ ലവ് യു’ എന്ന് പറഞ്ഞെന്നു പരസ്യമായി പറയുകയും ചെയ്തു. എന്നാൽ ക്ലാസ് ടീച്ചറോ കോർഡിനേറ്ററോ ഇക്കാര്യത്തിൽ ഇടപെട്ടില്ല. പിന്നീട് അമൈറയുടെ അമ്മ ആ ആൺകുട്ടിയുടെ അമ്മയോടു പരാതി പറഞ്ഞതിനു പിന്നാലെ ആൺകുട്ടി മാപ്പ് പറഞ്ഞിരുന്നു. ‌

മറ്റൊരു കുട്ടി അശ്ലീല ചിഹ്നം കാണിച്ചുവെന്നു കഴിഞ്ഞ വർഷം മേയിൽ അമൈറയുടെ അമ്മ ക്ലാസ് ടീച്ചറിനോടു പറഞ്ഞെങ്കിലും ടീച്ചർ അതിനു മറുപടി കൊടുക്കാൻ മെനക്കെട്ടില്ല. സഹപാഠികൾ പലവട്ടം പലരീതിയിൽ അമൈറയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നാണ് സിബിഎസ്ഇയുടെ റിപ്പോർട്ടിൽ പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Tragic Suicide at Jaipur School Exposes Bullying: School girl suicide in Jaipur raises serious concerns about bullying and school negligence. The tragic incident at Neerja Modi School highlights the failure to address harassment complaints, leading to the student\“s suicide.
Pages: [1]
View full version: ഡിജിറ്റൽ സ്ലേറ്റിലെ ഉള്ളടക്കം അപമാനിച്ചു; ടീച്ചർ ഇടപെട്ടില്ല: ഒറ്റപ്പെട്ടതിന്റെ വേദനയിൽ അമൈറയുടെ അവസാന യാത്ര