കൊൽക്കത്തയിൽ ഭൂചലനം; അനുഭവപ്പെട്ടത് ബംഗ്ലാദേശിലെ ഭൂകമ്പത്തിന്റെ പ്രകമ്പനം
/uploads/allimg/2025/11/343952499750884162.jpgകൊൽക്കത്ത∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലദേശിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് നഗരത്തിലും അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബംഗ്ലദേശിലുണ്ടായത്.
[*] Also Read നരബലിയോ വിഷാദ രോഗമോ?; അമ്മ മകളെ കൊല്ലാൻ ശ്രമിച്ചതിൽ ദുരൂഹത സംശയിച്ച് പൊലീസ്
ഭൂചലനത്തെ തുടർന്ന്, കൊൽക്കത്ത നഗരത്തിലെ വീടുകളിലെ വസ്തുക്കൾ ചലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ ജനങ്ങൾ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി. ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. English Summary:
Kolkata Earthquake: An earthquake jolted Kolkata, with tremors felt across the city due to a 5.7 magnitude earthquake in Bangladesh. Residents evacuated buildings, but no injuries have been reported.
Pages:
[1]