deltin33 Publish time 2025-11-21 15:51:18

‘ഭർത്താവുമായുള്ളത് കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ്, കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു’

/uploads/allimg/2025/11/2061987857552540298.jpg



തൃശൂർ∙ ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജീജി മാരിയോ മാധ്യമങ്ങളോട് പറഞ്ഞു.

[*] Also Read മാരിയോ ജിജിയുടെ തലയ്ക്ക് അടിച്ചത് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട്; പ്രശ്നം ‘പ്രഫഷനൽ ഈഗോ’?


ഫിലോകാലിയ എന്ന പേരിൽ ട്രസ്റ്റ് നിലവിലുള്ളപ്പോൾ അതേപേരിൽ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങി. അവിടെയാണ് പ്രശ്നം തുടങ്ങിയത്. സ്ഥാപനത്തിൽ പ്രശ്നമുണ്ടായപ്പോൾ താൻ ചോദ്യം ചെയ്തു. ഭർത്താവിന്റെ കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫിലോകാലിയയിൽ ബോർഡ് അംഗങ്ങൾക്ക് ശമ്പളമില്ല. കമ്പനി ആക്ട് പ്രകാരം തുടങ്ങിയ പുതിയ പ്രസ്ഥാനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാം. അതിനാലാണ് ബോർഡ് അംഗങ്ങൾ ട്രസ്റ്റിനെ തകർക്കാൻ നോക്കുന്നതെന്നും ജീജി മാരിയോ പറഞ്ഞു.

മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് അടിച്ചെന്നാണ് പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൊലയാളിയെയോ കരയുന്ന രംഗണ്ണനെയോ നമുക്ക് ഏറെയിഷ്ടം? നായ മരിച്ച വിഷമം ജോൺ വിക്ക് കരഞ്ഞുതീർത്തിരുന്നെങ്കിൽ...!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Jiji Mario Reveals Professional Dispute with Mario Joseph: Mario Joseph and Jiji Mario\“s dispute revolves around professional disagreements, not family issues. Jiji Mario claims Mario Joseph started a separate company under the name Filokalia, causing conflict due to salary discrepancies for board members.
Pages: [1]
View full version: ‘ഭർത്താവുമായുള്ളത് കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ്, കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു’