ബോർഡ് യോഗത്തിന്റെ മിനിട്ട്സ് പത്മകുമാർ തിരുത്തി, സ്വന്തം കൈപ്പടയിൽ; അങ്ങനെ ‘സ്വർണപ്പാളി ചെമ്പുപാളിയായി’
/uploads/allimg/2025/11/3824771022923038471.jpgതിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് നിര്‍ണായകമായ പങ്കുണ്ടെന്ന് എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍നിന്നാണെന്നും കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് പത്മകുമാര്‍ ആണെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
[*] Also Read ശബരിമല സ്വർണക്കൊള്ള: സർക്കാർ ഇടപെടൽ ഉണ്ടായോ? കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
2019 ഫെബ്രുവരിയില്‍ തന്നെ ഇതിനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിനു ശേഷമാണ് സ്വര്‍ണം ചെമ്പാക്കി മാറ്റി രേഖകള്‍ തയാറാക്കിയത്. മാര്‍ച്ച് 2019ല്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡ നോട്ടിസില്‍ സ്വന്തം കൈപ്പടയില്‍ \“സ്വര്‍ണം പതിച്ച ചെമ്പ് പാളികള്‍\“ എന്നതിനു പകരം \“ചെമ്പുപാളികള്‍\“ എന്നു മാത്രം എഴുതി ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിക്രമങ്ങള്‍ മറികടന്ന് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍നിന്നു പുറത്തു കൊണ്ടുപോകാന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചുവെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇതിനായി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
[*] Also Read പത്മകുമാറിന്റെ അറസ്റ്റ്: പ്രതിരോധങ്ങളെല്ലാം പാളി സിപിഎമ്മും എൽഡിഎഫും; അയ്യപ്പസംഗമത്തിന്റെ ലക്ഷ്യങ്ങളും അവതാളത്തിൽ
പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയെന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദേശം പത്മകുമാര്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ അപേക്ഷ താഴെത്തട്ടില്‍നിന്നു ലഭിക്കട്ടെ എന്നാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് കത്തിടപാടുകള്‍ ആരംഭിക്കുന്നത്. ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ തിരുത്തു വരുത്തിയതായും എസ്‌ഐടി കണ്ടെത്തി. ബോര്‍ഡ് ആസ്ഥാനത്തുനിന്ന് എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ കേസില്‍ നിര്‍ണായകമായി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] കൊലയാളിയെയോ കരയുന്ന രംഗണ്ണനെയോ നമുക്ക് ഏറെയിഷ്ടം? നായ മരിച്ച വിഷമം ജോൺ വിക്ക് കരഞ്ഞുതീർത്തിരുന്നെങ്കിൽ...!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Padmakumar\“s arrest sheds light on the Sabarimala gold theft case: The SIT report reveals his significant involvement, including altering board meeting minutes to facilitate the scam. This action implicated other members, but the action was planned prior to their knowledge.
Pages:
[1]