യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ ഉടമ്പടി, യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌നിൽ; ‘വലിയ വിട്ടുവീഴ്ചകൾ വേണ്ടിവരും’
/uploads/allimg/2025/11/994962135330566384.jpgകീവ് ∙ റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഉന്നത യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌നിൽ. യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുമായി കൂടിക്കാഴ്‌ച നടത്തിയ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ, പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ചർച്ച നടത്തും.
[*] Also Read കടുത്ത വിമർശകർ മുഖാമുഖം; ട്രംപ് – സൊഹ്റാൻ മംദാനി കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ, ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച
സമാധാന കരാറിന് വഴങ്ങാത്തതിൽ റഷ്യയോടും യുക്രെയ്‌നോടും പ്രസിഡന്റ് ട്രംപ് നിരാശനാണെന്നും അദ്ദേഹത്തിന്റെ സംഘം വിശദവും സ്വീകാര്യവുമായ ഒരു സമാധാന പദ്ധതിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യുഎസും റഷ്യയും ഒരു പുതിയ ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്നും, പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതും സൈനിക ശേഷി ഗണ്യമായി കുറയ്ക്കുന്നതും ഉൾപ്പെടെ യുക്രെയ്‌നിൽ നിന്ന് വലിയ വിട്ടുവീഴ്ചകൾ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പദ്ധതി തയാറാക്കിയെന്നും യുദ്ധം അവസാനിപ്പിക്കാൻ സ്വീകാര്യമായ വ്യവസ്ഥകളെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ ലഭിച്ചിരുന്നതായും ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ ബിബിസിയോട് സ്ഥിരീകരിച്ചു. യുക്രെയ്‌ൻ മാത്രമല്ല, ഇരുപക്ഷവും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ഫ്ലോറിഡയിലെ മയാമിയിൽ സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രീവും മൂന്നു ദിവസം ചർച്ച നടത്തിയെന്ന വിവരം പുറത്തുവന്ന് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് 28 ഇന കരട് പദ്ധതി തയറായെന്ന വിശദാംശങ്ങൾ പുറത്തുവന്നത്. അതേസമയം, പദ്ധതി തയാറാക്കിയെന്ന് റഷ്യ സ്‌ഥിരീകരിച്ചിട്ടില്ല. യുഎസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, ചർച്ചകളോ കൂടിയാലോചനകളോ നടക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. റഷ്യയ്ക്ക് ഏതെങ്കിലും പ്രദേശം വിട്ടുനൽകുന്നതിനെ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. English Summary:
Trump\“s New Peace Plan for Ukraine: Major Concessions Expected Amid US Diplomatic Push
Pages:
[1]