‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടിവരും’
/uploads/allimg/2025/11/5079580866055878537.jpgതിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘‘ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടിവരും. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞതേയുള്ളൂ. കുറേ നടപടികള്‍ കൂടി ഉണ്ടല്ലോ’’ - ശിവന്‍കുട്ടി പറഞ്ഞു.
[*] Also Read ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ അറസ്റ്റിൽ; രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തത് മണിക്കൂറുകൾ
ഇന്നാണ് എ.പത്മകുമാറിനെ ചോദ്യംചെയ്യലിനൊടുവിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. English Summary:
Education Minister V Sivankutty Response to Padmakumar\“s Arrest in Sabarimala Gold Plating Issue. The investigation is ongoing to determine Padmakumar\“s involvement fully.
Pages:
[1]