ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ഭീഷണി; പന്തീരാങ്കാവിൽ യുവതി കസ്റ്റഡിയിൽ– വിഡിയോ
/uploads/allimg/2025/11/5136582687838663823.jpgകോഴിക്കോട് ∙ പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവതിയെ നാട്ടുകാർ പിടികൂടി. പിടിക്കപ്പെട്ടപ്പോൾ പെട്രോൾ മണമുള്ള സ്പ്രേ തളിച്ച യുവതി തീ കൊളുത്താൻ ശ്രമം നടത്തിയെങ്കിലും ജ്വല്ലറി ഉടമ ബലം പ്രയോഗിച്ച് തടഞ്ഞു. ഉടമ മുട്ടഞ്ചേരി രാജന് ഇതിനിടെ വീഴ്ചയിൽ പരുക്കേറ്റു.
[*] Also Read ബുർഖ ധരിച്ച് തുണിക്കടയിലെത്തി, യുവാവിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി; ഭാര്യ അറസ്റ്റിൽ
പർദ്ദ ധരിച്ചാണ് യുവതി ജ്വല്ലറിയിൽ എത്തിയത്. നാട്ടുകാർ പിടികൂടിയ യുവതിയെ പന്തീരാങ്കാവ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവതിയെ ചോദ്യം ചെയ്തുവരികയാണ്. English Summary:
Jewelry store robbery attempt: Jewelry store robbery attempt in Pantheerankavu, Kozhikode, Kerala. A woman was apprehended by locals during a failed theft; she attempted to ignite a petrol-smelling spray but was stopped by the store owner.
Pages:
[1]