Chikheang Publish time 2025-11-20 16:21:13

‘പ്രസിഡന്റിനും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല; ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കരുത്’

/uploads/allimg/2025/11/2807022157703448429.jpg



ന്യൂഡൽഹി ∙ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നുള്ള ആവശ്യം തള്ളി ഭരണഘടന ബെഞ്ച്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റഫറൻസിലാണ്’ സുപ്രീം കോടതി മറുപടി നൽകിയത്. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാൻ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി, ഗവർണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും നിരീക്ഷിച്ചു. ഗവർണർക്കോ പ്രസിഡന്റിനോ സമയപരിധികൾ നിർദേശിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം മറുപടി നൽകിയത്.

[*] Also Read ഉപദേശികൾക്കും വന്നു ദുർദശ


ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ലെന്നും ബില്ല് നിയമം ആയാൽ മാത്രമേ കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ നടപടികളെ ഭരണഘടനാ ബെഞ്ച് പൂർണമായും തള്ളുകയും ചെയ്തു. ഗവർണർക്ക് മുന്നിൽ മൂന്ന് വഴികൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒപ്പുവയ്ക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുക, ഒപ്പിടാതെ മാറ്റിവച്ച് പിന്നീട് നിയമസഭയ്ക്ക് തിരിച്ചയക്കുക എന്നാണ് വഴികളെന്നും അല്ലാതെ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. നിയമസഭയുമായി ഗവർണർ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ റഫറൻസിനെ ചോദ്യം ചെയ്ത് ഹർജി നൽകിയ കേരള സർക്കാർ ഉൾപ്പെടെ വിശദമായ വാദം ഉന്നയിച്ചിരുന്നു.

രാഷ്ട്രപതിയുടെ തീരുമാനത്തിനു സമയപരിധി വയ്ക്കാൻ കോടതിക്കു കഴിയുമോ എന്നതുൾപ്പെടെ 14 ചോദ്യങ്ങളാണ് ഭരണഘടനയുടെ 143(1) പ്രകാരമുള്ള ‘റഫറൻസിൽ’ രാഷ്ട്രപതി ഉന്നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ‘ഡ്രൈവിങ് സീറ്റി’ൽ ഉണ്ടായിരിക്കേണ്ടതെന്നും സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വത്തിനെതിരാണെന്നും കോടതി പറഞ്ഞു. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനുള്ള ഗവർണറുടെ വിവേചനാധികാരത്തെ മാനിച്ച കോടതി, എന്നാൽ ഇത് അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നില്ലെന്നും നിരീക്ഷിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Presidential Reference focuses on the time limit for governors to decide on bills passed by state legislatures: Supreme Court Rejects Time Limit for Legislative Bills, Upholds Governor\“s Discretion
Pages: [1]
View full version: ‘പ്രസിഡന്റിനും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല; ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കരുത്’