deltin33 Publish time 2025-11-20 15:51:08

ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾ രോഗം പ്രതിരോധിക്കാം; ഇന്ത്യ തദ്ദേശീയ ജീൻ തെറപ്പി വികസിപ്പിച്ചു

/uploads/allimg/2025/11/8275627858049148707.jpg



ന്യൂഡൽഹി∙ ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾരോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ആദ്യ തദ്ദേശീയ ജീൻ തെറപ്പി ഇന്ത്യ വികസിപ്പിച്ചു. സി‌ആർ‌ഐഎസ്‌പി‌ആർ (ക്ലസ്റ്റേഡ് റെഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്സ്) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ തെറപ്പിക്ക് ‘ബിർസ 101’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗോത്രവിഭാഗങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജനിതകരോഗമാണ് അരിവാൾ രോഗം. അതിനാൽ ഗ്രോത്രവിഭാഗത്തിലെ വിമോചനപോരാളിയായ ബിർസ മുണ്ടയുടെ സ്മരണാർഥമാണ് തെറപ്പിക്ക് അദ്ദേഹത്തിന്റെ പേരിട്ടത്.

[*] Also Read കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം


ന്യൂഡൽഹിയിലെ സി‌എസ്‌ഐ‌ആർ– ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് (ഐ‌ജി‌ഐ‌ബി) തെറപ്പി വികസിപ്പിച്ചത്. വിദേശത്ത് 20–25 കോടി രൂപ ചെലവുള്ള ചികിത്സയാണിത്. സ്വകാര്യ മരുന്നുകമ്പനികളുടെ സഹായത്തോടെ ‘ബിർസ 101’ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സൗജന്യമായി വിതരണം ചെയ്യുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

[*] Also Read ജെഫ്രി എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടും; ബില്ലിൽ ഒപ്പിട്ട് ഡോണൾഡ് ട്രംപ്, വരാനിരിക്കുന്നത് നടുക്കുന്ന രഹസ്യങ്ങൾ?


കേരളത്തിൽ അട്ടപ്പാടിയിലുൾപ്പെടെ അരിവാൾ രോഗബാധിതരുണ്ട്. ഇന്ത്യയെ 2047ൽ അരിവാൾ രോഗമുക്തമാക്കാനാണു കേന്ദ്രസർക്കാർ നീക്കം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Sickle cell anemia gene therapy: Sickle cell anemia gene therapy is now a reality in India with the development of the indigenous \“Birsa 101\“ therapy. This gene-editing technology offers a potential cure for sickle cell anemia, particularly benefiting tribal populations.
Pages: [1]
View full version: ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾ രോഗം പ്രതിരോധിക്കാം; ഇന്ത്യ തദ്ദേശീയ ജീൻ തെറപ്പി വികസിപ്പിച്ചു