ജെഫ്രി എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടും; ബില്ലിൽ ഒപ്പിട്ട് ഡോണൾഡ് ട്രംപ്, വരാനിരിക്കുന്നത് നടുക്കുന്ന രഹസ്യങ്ങൾ?
/uploads/allimg/2025/11/7319537730785737815.jpgവാഷിങ്ടൻ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ, നീതിന്യായ വകുപ്പിന് എപ്സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ 30 ദിവസത്തിനുള്ളിൽ പുറത്തുവിടാനാകും. ഫയലുകൾ പുറത്തുവിടാൻ തീരുമാനിച്ചതായി ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. എപ്സ്റ്റൈൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റ് പൂർണ പിന്തുണ നൽകിയിരുന്നു.
[*] Also Read ‘ചിലപ്പോൾ അരുതാത്തത് സംഭവിക്കും’: ഖഷോഗി വധത്തിൽ സൗദി കിരീടാവകാശിയെ ന്യായീകരിച്ച് ട്രംപ്
ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിനു അനുകൂലമായി വോട്ടു ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് നേരത്തെ ട്രംപും ആഹ്വാനം ചെയ്തിരുന്നു. സർക്കാരിനു മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എപ്‌സ്റ്റൈൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ട്രംപ് -എപ്‌സ്റ്റൈൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ വിവാദമായതോടെയാണ് ഫയലുകൾ പുറത്തുവിടാൻ തീരുമാനിച്ചത്. ഫയലുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ആവശ്യപ്പെട്ടിരുന്നു.
[*] Also Read ക്രിമിനൽ സംഘത്തെ കൊണ്ടു വന്നത് പതിനാറുകാരനെന്ന് പൊലീസ്; സന്ദീപ് കാപ്പ കേസ് പ്രതി
ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്നു ജെഫ്രി എപ്‌സ്റ്റൈൻ. 1970-കളിൽ ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ചേർന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ സ്ഥാപിച്ചു. പ്രമുഖ വ്യക്തികൾക്കായി എപ്‌സ്റ്റൈൻ പാർട്ടികൾ സംഘടിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ ജെഫ്രി എപ്‌സ്റ്റൈൻ നേരിട്ടു. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന്, എപ്‌സ്റ്റൈനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Jeffrey Epstein Files: US President Donald Trump has signed a bill to release confidential Jeffrey Epstein files detailing his sexual abuse. Learn about the political controversy and the upcoming release of these critical documents.
Pages:
[1]