അമ്മാവനോട് പ്രണയം, വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങി; മരുമകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു, അറസ്റ്റ്
/uploads/allimg/2025/11/7803871630906856893.jpgവസായ് (മഹാരാഷ്ട്ര) ∙ സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിലായി. മാൻഖുർദിൽ താമസിക്കുന്ന കോമളാണ് കൊല്ലപ്പെട്ടത്. അമ്മാവനായ അർജുൻ സോണിയയാണു അറസ്റ്റിലായത്. കഴിഞ്ഞ 16നു ഭയന്ദർ, നയ്ഗാവ് സ്റ്റേഷനുകൾക്കിടയിലാണ് പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിട്ടത്. കഴിഞ്ഞ 15നു വസായ് ഈസ്റ്റിലെ അർജുന്റെ വീട്ടിൽ കോമൾ എത്തിയിരുന്നെന്നും പെൺകുട്ടിക്ക് അമ്മാവനോട് പ്രണയമായിരുന്നെന്നും പൊലീസ് പറഞ്ഞു.
[*] Also Read കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം
അമ്മാവനെ വിവാഹം കഴിക്കാനായാണ് കോമൾ സ്വന്തം വീട് വിട്ടിറങ്ങിയത്. മകളെ കാണാതായതിനെ തുടർന്നു കോമളിന്റെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ, റെയിൽവേ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം പാളത്തിനരികിൽ കണ്ടെത്തി. തുടരന്വേഷണത്തിലാണ് അമ്മാവൻ മരുമകളെ ട്രെയിനിൽനിന്നു തള്ളിയിട്ടതാണെന്നു തെളിഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. English Summary:
Uncle Arrested for Allegedly Murdering Niece by Pushing Her Off Train: Arrest of an uncle in Vasai for allegedly pushing his niece, with whom he was reportedly in love, from a local train, leading to her death. The incident occurred between Bhayandar and Naigaon stations.
Pages:
[1]