കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം
/uploads/allimg/2025/11/727867671756522067.jpgചെന്നൈ ∙ തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
[*] Also Read ഒമാനില്‍ ആറ് പേരടങ്ങുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പൊലീസ് പറഞ്ഞു.
Thoothukudi, Tamil Nadu: Three fourth-year trainee doctors from Thoothukudi Government Medical College died after their car lost control in the rain and crashed into a tree on the beach road. Two others are undergoing treatment. Further details are awaited
(Visuals from the… pic.twitter.com/KNC0B6npik— IANS (@ians_india) November 19, 2025
English Summary:
Thoothukudi car accident claims the lives of three doctors: Two others are critically injured after their car crashed into a tree near Chennai due to heavy rain. Police have launched an investigation into the incident.
Pages:
[1]