അലൻ കൊലപാതകം: പ്രതി അജിൻ കത്തി കൊണ്ടു നടക്കുന്നയാൾ, ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് പതിനാറുകാരൻ
/uploads/allimg/2025/11/1655531643121210646.jpgതിരുവനന്തപുരം ∙ ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ അലൻ എന്ന 18 വയസ്സുകാരനെ തൈക്കാട് നടുറോഡിൽ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ജോബി) ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമായ അജിനും ജഗതി സ്വദേശികളായ നന്ദു, അഭിജിത്ത് എന്നിവരുമടക്കം 4 പേരാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.
[*] Also Read മദ്യപാനത്തിനിടെ തര്‍ക്കം, രാമനാട്ടുകരയിൽ 2 യുവാക്കൾക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, പ്രതി ഓടി രക്ഷപ്പെട്ടു
അറസ്റ്റിലായ സന്ദീപ് (27), അഖിലേഷ് (20) എന്നിവർ റിമാൻഡിലാണ്. സന്ദീപ് കാപ്പ കേസ് പ്രതിയാണ്. കുത്തിയത് കത്തി കൊണ്ടു തന്നെയെന്ന് അലന്റെ സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. കമ്പികൊണ്ടുള്ള ആയുധം എന്നാണ് മുൻപ് കരുതിയിരുന്നത്. അജിൻ കത്തി കൊണ്ടു നടക്കുന്നയാളാണെന്നു പൊലീസ് പറഞ്ഞു. സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസ്സുകാരനായ വിദ്യാർഥിയാണ്. വീടിനു സമീപം താമസിക്കുന്ന സംഘത്തെ പരിചയമുണ്ടായിരുന്നതിനാൽ ഒപ്പം കൂട്ടുകയായിരുന്നെന്നും വിദ്യാർഥി ക്വട്ടേഷൻ നൽകിയതല്ലെന്നും പൊലീസ് വ്യക്തമാക്കി
[*] Also Read മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ
തമ്പാനൂർ അരിസ്റ്റോ തോപ്പിൽ ഡി 47ൽ താമസിക്കുന്ന നെട്ടയം സ്വദേശി അലൻ (18) തിങ്കളാഴ്ചയാണ് മരിച്ചത്. ഫുട്ബോൾ മത്സരത്തിലെ കളിക്കാർ തമ്മിലുള്ള തർക്കത്തിനും തുടർന്നുണ്ടായ സംഘർഷത്തിനുമിടെ അതിന്റെ ഭാഗമല്ലാതിരുന്ന വിദ്യാർഥി പട്ടാപ്പകൽ നടുറോഡിൽ കുത്തേറ്റു മരിച്ചത് നഗരത്തെ ഞെട്ടിച്ചിരുന്നു. അലന്റെ നെഞ്ചിലാണു കുത്തേറ്റത്. തൈക്കാട് എംജി രാധാകൃഷ്ണൻ റോഡിലായിരുന്നു സംഭവം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ഒരു മാസം മുൻപ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. തൈക്കാട് മോഡൽ സ്കൂൾ ഗ്രൗണ്ടിലായിരുന്നു രാജാജി നഗർ, ജഗതി ക്ലബ്ബുകൾ തമ്മിലുള്ള മത്സരം. തർക്കത്തെത്തുടർന്ന് പല ദിവസങ്ങളിലും സംഘർഷമുണ്ടായിരുന്നു. English Summary:
Alan murder: Ajin, an accused on the \“rowdy list,\“ is identified as the main culprit in the fatal stabbing of 18-year-old Alan following a football match dispute. Police confirm Ajin carried a knife, while a 16-year-old brought the criminal gang to the scene.
Pages:
[1]