നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: ‘പ്രസിഡൻഷ്യൽ റഫറൻസിൽ’ സുപ്രീം കോടതി ഇന്ന് മറുപടി നൽകും
/uploads/allimg/2025/11/2807022157703448429.jpgന്യൂഡൽഹി ∙ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റഫറൻസിൽ’ സുപ്രീം കോടതി ഇന്നു മറുപടി പറയും. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് വിഷയത്തിൽ വിശദമായ വാദം കേട്ടിരുന്നു. രാഷ്ട്രപതിയുടെ റഫറൻസിനെ ചോദ്യം ചെയ്ത് ഹർജി നൽകിയ കേരള സർക്കാർ ഉൾപ്പെടെ വിശദമായ വാദം ഉന്നയിച്ചിരുന്നു.
[*] Also Read ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്
രാഷ്ട്രപതിയുടെ തീരുമാനത്തിനു സമയപരിധി വയ്ക്കാൻ കോടതിക്കു കഴിയുമോ എന്നതുൾപ്പെടെ 14 ചോദ്യങ്ങളാണ് ഭരണഘടനയുടെ 143(1) പ്രകാരമുള്ള ‘റഫറൻസിൽ’ രാഷ്ട്രപതി ഉന്നയിച്ചത്. ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിക്കോ ഗവർണർക്കോ സമയപരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്ന് റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിരുന്നു. English Summary:
Supreme Court to Respond on Presidential Reference: Presidential Reference response is due from the Supreme Court today. The Supreme Court is set to respond to the \“Presidential Reference\“ given by President Droupadi Murmu regarding the time limit for decisions on bills passed by the Legislative Assembly. A five-member bench, including Chief Justice B.R. Gavai, heard detailed arguments on the matter.
Pages:
[1]