താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: ‘പരിഹാര പ്രവൃത്തികൾ ഉടൻ’, പ്രിയങ്ക ഗാന്ധിയുടെ കത്തിന് മറുപടിയുമായി നിതിൻ ഗഡ്കരി
/uploads/allimg/2025/11/3888547624080404236.jpgകൽപറ്റ∙ താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
[*] Also Read ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്
മുൻ അഡീഷനൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐഐടി പാലക്കാട് അസിസ്റ്റന്റ് പ്രഫസർ ഡോ. പി.വി.ദിവ്യ എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ഒക്ടോബർ മൂന്നിന് ചുരം സന്ദർശിച്ചതിന് ശേഷം റിപ്പോർട്ട് നൽകിയിരുന്നു. മണ്ണിടിച്ചിൽ തടയുന്നതിനും ഭൂപ്രദേശം ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട അടിയന്തര, ശക്തിപ്പെടുത്തൽ, ദീർഘകാല നടപടികൾ എന്നിവയെക്കുറിച്ച് ഈ വിദഗ്ദ്ധസംഘം റിപ്പോർട്ട് നൽകിയിരുന്നു.
[*] Also Read സ്വപ്നതുല്യ ഭരണത്തുടർച്ച; ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദേശങ്ങൾ നൽകിയതായും ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28 ന് ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയിരുന്നു. ചുരത്തിലെ മണ്ണിടിച്ചിൽ ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദ്ധസംഘത്തിന്റെ ശുപാർശകൾ അനുസരിച്ച് ആവശ്യമായ ഡിപിആർ തയാറാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രിയങ്ക ഗാന്ധി എംപിക്കയച്ച കത്തിൽ കേന്ദ്ര മന്ത്രി വിശദീകരിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Thamarassery Churam Landslide: Thamarassery Churam landslide requires immediate action to prevent further damage. The central government has initiated short-term and long-term solutions based on an expert committee report, addressing the concerns raised by Priyanka Gandhi.
Pages:
[1]