യുദ്ധം നിർത്താൻ യുഎസ് - റഷ്യ രഹസ്യ ചർച്ചകൾ? സെലെൻസ്കി തുർക്കിയിൽ; ഇന്ന് യുഎസ് സൈനിക ഉദ്യോഗസ്‌ഥരെയും കാണും
/uploads/allimg/2025/11/8711940161572795349.jpgഇസ്താംബൂൾ ∙ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദൊഗാനുമായി കൂടിക്കാഴ്‌ച നടത്തി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുഎസ് സൈനിക ഉദ്യോഗസ്‌ഥരുമായി ഇന്ന് കീവിൽ ചർച്ച നടത്താനും സെലെൻസ്കി നിശ്‌ചയിച്ചിട്ടുണ്ട്. യുക്രെയ്‌നിൽ വെടിനിർത്തലിനുള്ള വ്യവസ്‌ഥകൾ യുഎസ് റഷ്യയുമായി ചർച്ച ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സെലെൻസ്കി എർദൊഗാനുമായി ചർച്ച നടത്തിയത്. ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് സെലെൻസ്കി തുര്‍ക്കിയിലെത്തിയത്. വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും സമാധാനം കൈവരിക്കുന്നതിനുള്ള വഴികൾ എർദൊഗാനു ചർച്ച ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാൻ അവശ്യമായതെല്ലാം ചെയ്യുകയെന്നതാണ് യുക്രെയ്‌ന്റെ പ്രഥമ പരിഗണനയെന്നും കൂടിക്കാഴ്‌ചയ്‌ക്കു മുൻപ് സെലെൻസ്കി വ്യക്‌തമാക്കി.
[*] Also Read ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഏതാനും നിർദേശങ്ങൾ യുഎസ് മുന്നോട്ടുവച്ചതായി യുക്രെയ്‌ന് സൂചന ലഭിച്ചിട്ടുണ്ടെന്നും യുഎസ് നേരിട്ട് റഷ്യയുമായി ഇത് ചർച്ച ചെയ്യുകയായിരുന്നെന്നും നിർദേശങ്ങൾ തയാറാക്കുന്നതിൽ യുക്രെയ്‌ന് പങ്കില്ലെന്നും ഉന്നത യുക്രെയ്‌ൻ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്‌തു. ജൂലൈയിൽ ഇസ്താംബൂളിൽ നടന്ന ചർച്ചകൾക്കു ശേഷം റഷ്യയും യുക്രെയ്‌നും നേരിട്ട് ചർച്ച നടത്തിയിട്ടില്ല. വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സൂചനയുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്‌ഥകളിൽ റഷ്യ ഇളവ് വരുത്താൻ തയാറാണോ എന്നതു സംബന്ധിച്ച് വ്യക്‌തതയില്ല. English Summary:
Zelenskiy Seeks Peace in Turkey: Ukraine war negotiations are underway between the US and Russia. Zelenskiy met with Erdogan to discuss potential paths towards peace and ceasefire agreement, while also preparing to meet with US military officials in Kyiv. This follows reports that the US is discussing conditions for a ceasefire with Russia.
Pages:
[1]