deltin33 Publish time 2025-11-20 01:51:05

മൂന്ന് 18 ആയി, വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് നീതീകരണമില്ല; ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസർക്ക് ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ

/uploads/allimg/2025/11/2379154988240548859.jpg



തിരുവനന്തപുരം∙ കോർപറേഷനിലെ മുട്ടട വാര്‍ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അവതരിപ്പിച്ച വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറുടെ നടപടിക്രമങ്ങളിലെ ഗുരുതരവീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയ്ക്ക് അനുകൂലമായി ഉത്തരവിറക്കിയത്.

[*] Also Read കോൺഗ്രസിന് ആശ്വാസം, വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: വോട്ടർ പട്ടികയിൽ പേര് ചേർത്ത് കമ്മിഷൻ


നിയമവിരുദ്ധമായി ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ സ്വീകരിച്ച നടപടികള്‍ തെറ്റാണെന്ന് ഹിയറിങിലൂടെ തെളിയിക്കാനായതാണ് വൈഷ്ണയ്ക്ക് തുണയായത്. വൈഷ്ണയുടെ വാദങ്ങള്‍ കേള്‍ക്കാതെ വോട്ടര്‍പട്ടികയില്‍നിന്നു പേര് ഒഴിവാക്കാന്‍ ഏകപക്ഷീയമായാണു തീരുമാനമെടുത്തതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. വൈഷ്ണയെ മത്സരരംഗത്തുനിന്നു മാറ്റിനിര്‍ത്താനുള്ള ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണു നടന്നതെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഉത്തരവില്‍ ഉള്ളത്. ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ഹിയറിങ്ങിലാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറുടെ ഏകപക്ഷീയമായ നടപടികള്‍ ഒന്നൊന്നായി പൊളിഞ്ഞത്. വീട്ട് നമ്പറിലെ മൂന്ന് എന്നത് തെറ്റായി 18 എന്ന് രേഖപ്പെടുത്തിയതാണെന്ന വൈഷ്ണയുടെ വാക്കുകൾ അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കു മുന്‍പേ തീരേണ്ട പ്രശ്‌നമാണ് ഹൈക്കോടതി കയറിയതും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലെത്തിയതും.

∙ തിരിച്ചടിയായി പരാതിക്കാരന്റെ മൊഴി

വൈഷ്ണയുടെ വോട്ടുമായി ബന്ധപ്പെട്ട് കെട്ടിടനമ്പറിലെ പിഴവു ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകനായ ധനേഷ് കുമാറാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 12ന് രാവിലെ 11ന് നടത്തിയ ഹിയറിങ്ങില്‍ പരാതിക്കാരന്‍ എത്തി രേഖകള്‍ ഹാജരാക്കാതിരുന്നപ്പോള്‍ തന്നെ ആക്ഷേപം തള്ളാമായിരുന്നുവെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ പരാതിക്കാരൻ നല്‍കിയ മൊഴി ഹിയറിങ്ങിന്റെ ഭാഗമായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. പരാതിക്കാരന്റെ ഈ മൊഴി സ്വീകരിച്ച് തൊട്ടടുത്ത ദിവസം വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്നു നീക്കുകയായിരുന്നു. ഇതു ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നത്. ഹിയറിങ്ങില്‍ വൈഷ്ണ ഹാജരാക്കിയ രേഖകള്‍ പരിഗണിക്കാന്‍ ഇലക്ടറല്‍ ഓഫിസര്‍ തയാറായില്ലെന്നും കമ്മിഷന്‍ വിലയിരുത്തി.

[*] Also Read മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ


∙ മൂന്ന് 18 ആയി, ഹിയറിങിൽ ഉദ്യോഗസ്ഥ വാദം പൊളിഞ്ഞു

നവംബർ 12ന് നടത്തിയ ഹിയറിങ്ങില്‍ കെട്ടിട നമ്പര്‍ സംബന്ധിച്ച് വൈഷ്ണ നല്‍കിയ സത്യവാങ്മൂലവും പരിഗണിക്കപ്പെട്ടില്ല. എന്നാല്‍, ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ഹിയറിങ്ങില്‍ വൈഷ്ണ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ പൊളിഞ്ഞു. 18/564 എന്ന കെട്ടിട നമ്പറാണ് വൈഷ്ണ അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നത്. 3/564 എന്ന ശരിയായ നമ്പര്‍ അബദ്ധത്തില്‍ തെറ്റായി രേഖപ്പെടുത്തിയതാണ്. മൂന്നാം വാര്‍ഡ് പിന്നീട് 18–ാം വാര്‍ഡ് ആകുകയും വീട്ടു നമ്പര്‍ 18/2365 ആകുകയും ചെയ്തെന്നു പിന്നീടു വൈഷ്ണ അറിയിച്ചിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ 18/564 എന്ന കെട്ടിടം തിരഞ്ഞുപോയ അധികൃതര്‍ അവിടെ വൈഷ്ണ താമസമില്ലെന്നു കണ്ടെത്തി വോട്ടര്‍ പട്ടികയില്‍നിന്നു പേര് ഒഴിവാക്കുകയായിരുന്നു. തികച്ചും സാങ്കേതികമായ പിഴവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹിയറിങ്ങില്‍ ബോധ്യപ്പെട്ടതോടെ വൈഷ്ണയ്ക്കും കോണ്‍ഗ്രസിനും ആശ്വാസമായി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


∙ വോട്ട് നിലനിർത്തണം, വാദം അംഗീകരിച്ച് കമ്മിഷൻ

2025 സെപ്റ്റംബറിലും ഒക്‌ടോബറിലും പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ 13ന് വൈഷ്ണയുടെ പേര് ഒഴിവാക്കി. 12ന് നടത്തിയ ഹിയറിങ്ങില്‍ നിശ്ചിത സമയത്ത് എതിര്‍കക്ഷി ഹാജരാകുകയോ ആക്ഷേപം തെളിയിക്കുന്ന രേഖ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി. വൈഷ്ണ മുട്ടട വാര്‍ഡില്‍ താമസമില്ല എന്ന ആക്ഷേപം മാത്രമാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. ഹിയറിങ്ങിനു ഹാജരാകാതിരുന്ന പരാതിക്കാരന്‍ വൈകിട്ട് 3 മണിക്ക് എത്തി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ടി.സി 18/564ല്‍ വൈഷ്ണ താമസമില്ലെന്നും ഈ നമ്പറില്‍ മറ്റാര്‍ക്കും വോട്ട് ചേര്‍ക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും കെട്ടിട ഉടമ ഇ-മെയില്‍ മുഖാന്തിരം അറിയിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാമെന്നുമാണ് ഹിയറിങ് ഉദ്യോഗസ്ഥനായ ജി.ആര്‍.പ്രതാപചന്ദ്രന്‍ ഹിയറിങ് നോട്ടില്‍ കുറിച്ചത്. എന്നാല്‍ തന്റെ കുടുംബം മുട്ടടയിലാണെന്നും മറ്റെവിടെയും തനിക്കു വോട്ടില്ലെന്നും വോട്ട് നിലനിര്‍ത്തണമെന്നും വൈഷ്ണ അഭ്യര്‍ഥിച്ചു. ഈ വാദം കമ്മിഷൻ അംഗീകരിച്ചു.

[*] Also Read മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ


∙ വീട്ടു നമ്പര്‍ 564ലെ തർക്കം, രേഖകൾ തുണച്ചു
വൈഷ്ണ ഹാജരാക്കിയ ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, കേരള ഗ്രാമീണ്‍ ബാങ്കിന്റെ പാസ് ബുക്ക് എന്നിവയില്‍ നിന്നും വൈഷ്ണ ടി.സി നം.3/564, സുധാ ഭവന്‍, പിആര്‍എ 65. മുട്ടട പി.ഒ തിരുവനന്തപുരം-695025 എന്ന മേല്‍വിലാസത്തിലെ താമസക്കാരി ആണെന്ന് വ്യക്തമായി. മൂന്നാം വാര്‍ഡ് പിന്നീട് 18-ാം വാര്‍ഡ് ആയി. അപ്പോഴും വീട്ടു നമ്പര്‍ 564 തന്നെയാണ്. ഫോം 4 അപേക്ഷയില്‍ ഇതേ വീട്ടുനമ്പര്‍ തന്നെയാണ് നല്‍കിയിരുന്നത്. ശരിയായ വീട്ടുനമ്പര്‍ 18/2365 എന്നാണെന്ന് പിന്നീടാണ് വൈഷ്ണ അറിഞ്ഞതെന്നും ഹിയറിങ്ങില്‍ വ്യക്തമായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.

[*] Also Read ‘ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്’: വൈഷ്ണയോട് എൻഡിഎ സ്ഥാനാർഥി; കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി – വിഡിയോ


∙ നീതീകരണമില്ലാതെ അന്വേഷണം, എല്ലാം പൊളിഞ്ഞു

വൈഷ്ണ അവകാശപ്പെടുന്ന സുധാ ഭവന്‍ എന്ന മേല്‍വിലാസത്തില്‍ വീട്ടില്‍ അവര്‍ താമസമില്ല എന്ന് എന്‍ക്വയറി ഓഫിസറോ ഹിയറിങ് ഉദ്യോഗസ്ഥനോ രേഖപ്പെടുത്തിയിട്ടില്ല. പകരം വൈഷ്ണ ഫോം 4-ല്‍ പിശകായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടു നമ്പറിനെ പിന്‍പറ്റി കെട്ടിടത്തിന്റെ ഉടമകള്‍ ആയ രജീബ് ഷാ, ജോസ്‌ന എന്നിവരെ കണ്ടെത്തുകയും ടിസി 18/564 എന്ന കെട്ടിടത്തില്‍ വൈഷ്ണ താമസമില്ല എന്ന് എന്‍ക്വയറി ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഹിയറിങ് ഉദ്യോഗസ്ഥനും ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനും അത് ശരി വയ്ക്കുകയും ചെയ്യുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഹിയറിങ് നോട്ടിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് വൈഷ്ണയുടെ പേര് നീക്കം ചെയ്തതെന്നും ഇതിനു യാതൊരു നീതീകരണവുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Facebook/Vyshna Suresh എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Inquiry Lacked Justification for Vaishna Suresh: The Election Commission ruled in favor of Vaishna Suresh, highlighting errors in the electoral registration officer\“s procedures.
Pages: [1]
View full version: മൂന്ന് 18 ആയി, വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് നീതീകരണമില്ല; ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസർക്ക് ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ