‘ചെങ്കോട്ട മുതൽ കശ്മീർ വരെ ആക്രമിക്കും, ഞങ്ങളത് ചെയ്തു’; ഭീകരാക്രമണത്തിൽ പാക്ക് ബന്ധം, അവകാശവാദവുമായി നേതാവ്
/uploads/allimg/2025/11/6880485407597562311.jpgഇസ്‌ലാമാബാദ്∙ ചെങ്കോട്ടയ്ക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ച് 15പേർ മരിച്ച സംഭവത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന അവകാശവാദവുമായി പാക്ക് രാഷ്ട്രീയ നേതാവ്. പാക്ക് അധിനിവേശ കശ്മീരിലെ നേതാവായ ചൗധരി അൻവറുൾ ഹഖാണ് അസംബ്ലിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
[*] Also Read ഉമർ നൽകിയ ഫോൺ വലിച്ചെറിഞ്ഞത് കുളത്തിൽ, സ്ഫോടനത്തിന് ഒരാഴ്ച മുൻപ് പോയത് പുൽവാമയിൽ; ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറി
‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീര്‍വരെ ആക്രമിക്കുമെന്നു മുൻപ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു... ഞങ്ങളുടെ ധൈര്യമുള്ള ആളുകൾ അത് ചെയ്തു’’–സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ചൗധരി അൻവറുൾ ഹഖ് പറയുന്നു. പാക്കിസ്ഥാന്‍ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
[*] Also Read ‘സ്ഫോടനത്തെ ന്യായീകരിക്കുന്ന വിഡിയോ പാടില്ല’: മുന്നറിയിപ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം
10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. ഭീകരബന്ധമുള്ള ഇയാളുടെ സുഹൃത്തുക്കളായ ഡോക്ടർമാരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. English Summary:
Pakistani Politician Claims Responsibility for Red Fort Blast: Red Fort blast sparks controversy after a Pakistani politician claims involvement in the Red Fort car bombing incident that killed 15 people.
Pages:
[1]