Chikheang Publish time 2025-11-19 23:51:24

വൈഷ്ണയ്ക്ക് മത്സരിക്കാം, ശബരിമല സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു, വി.എം.വിനുവിന്റെ ഹർജി ‌തള്ളി ഹൈക്കോടതി – പ്രധാനവാർത്തകൾ

/uploads/allimg/2025/11/4131927782065273372.jpg



തിരുവനന്തപുരം മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാനുള്ള തടസം നീങ്ങിയതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. സംവിധായകൻ വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയതും ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചതും അധോലോക കുറ്റവാളി അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചതും ഇന്നത്തെ മറ്റ് പ്രധാന തലക്കെട്ടുകളായിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാരുടെ നടപടികൾ തടസപ്പെടുത്തിയാൽ കർശന നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞതും ഇന്നത്തെ പ്രധാന വാർത്തയായി.

മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി.

ശബരിമലയിലെ തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു. തിങ്കളാഴ്ച വരെയായിരിക്കും ഈ നിയന്ത്രണമെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചുകൊണ്ട് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ ഇന്നു രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം ആറു മാസം മുന്‍പ് തന്നെ ശബരിമലയിൽ മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. കുറച്ചു ക്രമീകരണങ്ങള്‍ തുടങ്ങിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. കഴിഞ്ഞ ബോര്‍ഡ് ഒഴിയുന്ന സമയം ആയതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ആ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തുവെന്ന് കാട്ടി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു.

അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിനുപിന്നാലെ അൻമോൽ ബിഷ്ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അൻമോൽ. ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. അൻമോലിന്റെ ആദ്യ ചിത്രം എൻഐഎ പുറത്തുവിടുകയും ചെയ്തു. 2022 മുതൽ ഒളിവിലായിരുന്നു.

ബൂത്ത് ലവല്‍ ഓഫിസര്‍മാരായി നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായിരിക്കുമെന്നും ഭരണഘടന അനുസരിച്ചാണ് അവരുടെ നിയമനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. അതേസമയം ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടെന്ന് പരാതി ലഭിച്ച കാര്യം മറച്ചുവച്ച് ജില്ലാ കലക്ടർ. കഴിഞ്ഞ ഞായറാഴ്ചയാണ് കരിവെള്ളൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. അനീഷിനു മേൽ സമ്മർദമുണ്ടെന്ന് കാണിച്ച് നവംബർ എട്ടിന് കോൺഗ്രസ് ബിഎൽഎ (ബൂത്ത് ലെവൽ ഏജന്റ്) കെ. വൈശാഖ് പരാതി നൽകിയിരുന്നു.

ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ്‌ ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനു പിന്നാലെ കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിനു സമാനമായി വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. അതിനിടെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിനു ശേഷം ജയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയ്‌ക്കെതിരെ മറ്റൊരു ആക്രമണം നടത്താൻ ചാവേർ സ്ക്വാഡിനെ തയ്യാറാക്കുന്നുണ്ടെന്നും അതിനായി ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും റിപ്പോർ‌ട്ട് പുറത്തുവന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. English Summary:
Todays Recap: 19-11-2025
Pages: [1]
View full version: വൈഷ്ണയ്ക്ക് മത്സരിക്കാം, ശബരിമല സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു, വി.എം.വിനുവിന്റെ ഹർജി ‌തള്ളി ഹൈക്കോടതി – പ്രധാനവാർത്തകൾ