‘അവനും ഭായ്‌മാരും തമ്മിൽ തർക്കം’; സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യത്തിന്, അന്വേഷണം വഴിതെറ്റിച്ചു; ഒടുവിൽ പിടിയിൽ
/uploads/allimg/2025/11/1227478477997861005.jpgകൊച്ചി ∙ കോതമംഗലം വാരപ്പെട്ടിയിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ ആദ്യം അന്വേഷണം നീണ്ടത് ഇതര സംസ്ഥാന തൊഴിലാളികളിലേക്ക്. എന്നാൽ, ഇതര സംസ്ഥാനക്കാരുടെ മേൽ കുറ്റം ചുമത്താൻ നോക്കിയ ആൾ തന്നെയാണ് യഥാർഥ കൊലപാതകിയെന്ന് പൊലീസ് പെട്ടെന്നു തിരിച്ചറിഞ്ഞു. ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോ ജോണി (44)നെ സുഹൃത്ത് കൂറ്റപ്പിള്ളിൽ ഫ്രാൻസിസിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിജോയുടെ സംസ്കാരം ഏറാമ്പ്ര സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു.
[*] Also Read ഭർത്താവുമായുള്ള ബന്ധത്തില്‍ അതൃപ്തി, പതുക്കെ ആ ഗുണ്ടയുമായി അടുത്തു, ഗർഭഛിദ്രം; പിന്നാലെ കൊലപാതകം
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഫ്രാൻസിസ് പിക്കാസെടുത്ത് സിജോയുടെ തലയിൽ അടിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. രാത്രി ഒൻപതോടെ സിജോയെ ചോരയൊലിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഭായ്‌മാരും (ഇതര സംസ്ഥാന തൊഴിലാളികളും) സിജോയും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും അവരായിരിക്കാം ആക്രമിച്ചതെന്നുമായിരുന്നു ഫ്രാൻസിസിന്റെ വാദം.
[*] Also Read പ്രണയനൈരാശ്യം, യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി; ബെംഗളൂരുവിനെ നടുക്കി കൊലപാതകം
പ്രാഥമിക അന്വേഷണത്തിൽ തന്നെ ഫ്രാൻസിസ് ആയിരിക്കാം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിനു മനസിലായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തുണികൊണ്ട് മൂടിയിരുന്നു. അടുത്തായി കൊലപാതകത്തിന് ഉപയോഗിച്ച പിക്കാസും കിടപ്പുണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ് എന്നതിനാൽ ചോദ്യം ചെയ്യൽ സാധ്യമായില്ല. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ നടന്ന സംഭവങ്ങൾ വിവരിച്ചത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
അടുത്ത സുഹൃത്തുക്കളായ സിജോയുടെയും ഫ്രാൻസിസിന്റെയും വീടുകൾ തമ്മിൽ അര കിലോമീറ്ററിന്റെ അകലമേയുള്ളൂ. ഇവർ സ്ഥിരം മദ്യപാനികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഫ്രാൻസിസ് വിവാഹമോചിതനാണ്. അമ്മയ്ക്കൊപ്പമാണ് സിജോയുടെ താമസം. സംഭവ ദിവസം രാവിലെ മുതൽ ഇരുവരും മദ്യപിച്ചിരുന്നു എന്നാണ് വിവരം. സിജോയുടെ പക്കലുണ്ടായിരുന്ന മദ്യം ഫ്രാൻസിസ് ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് തർക്കം ആരംഭിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. English Summary:
Kothamangalam murder refers to a tragic incident where a man was killed following a dispute over money: The investigation initially focused on migrant workers but quickly revealed the victim\“s friend as the culprit, leading to his arrest. The incident highlights the dangers of disputes and the importance of thorough investigation.
Pages:
[1]