Chikheang Publish time 2025-11-19 19:51:24

ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് ഫണ്ട് സ്വരൂപിച്ച് ജയ്ഷെ ഭീകരർ; സ്ത്രീകൾ നയിക്കുന്ന ആക്രമണവും പദ്ധതിയിടുന്നു?

/uploads/allimg/2025/11/6719757097305887974.jpg



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിനു ശേഷം ജയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയ്‌ക്കെതിരെ മറ്റൊരു ആക്രമണം നടത്താൻ ചാവേർ സ്ക്വാഡിനെ തയ്യാറാക്കുന്നുണ്ടെന്നും അതിനായി ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും റിപ്പോർ‌ട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡ‍ിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സാഡാപേ എന്ന പാക് ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ ജയ്‌ഷെ നേതാക്കൾ ഫണ്ട് സ്വരൂപിക്കാൻ ആഹ്വാനം ചെയ്തതായാണ് വിവരം. സ്ത്രീകൾ നയിക്കുന്ന ഒരു ആക്രമണത്തിനും അവർ പദ്ധതിയിടുന്നുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്.

[*] Also Read ചെങ്കോട്ട സ്ഫോടനം: ഭീകരർ ഡ്രോൺ ആക്രമണത്തിനും പദ്ധതിയിട്ടു? ഉമറിന്റെ കൂട്ടാളി പിടിയിൽ; ഡ്രോൺ നിർമാണ വിദഗ്ധൻ


ഭീകര നേതാവ് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ ആണ് ജയ്ഷെയുടെ വനിതാ യൂണിറ്റിനെ നയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണ് വനിതാ സംഘം രൂപീകരിച്ചത്. ഡൽഹി സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷാഹിന സയീദ്, ആക്രമണത്തിനു ധനസഹായം നൽകിയിരിക്കാമെന്നും സൂചനയുണ്ട്. ജമാഅത്തുൾ മൊമിനാത്ത് എന്ന യൂണിറ്റിലെ അംഗമാണ് ഇവരെന്നാണ്വിവരം.

[*] Also Read ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?


6,400 രൂപയാണ് സംഭാവന എന്നാണു കണക്കാക്കപ്പെടുന്നത്. ഭീകരർക്ക് ആവശ്യമായി വന്നേക്കാവുന്ന ഷൂസ്, കമ്പിളി സോക്സ്, മെത്ത, കൂടാരം തുടങ്ങിയ വസ്തുക്കൾ വാങ്ങാനായാണ് ഇത് ഉപകരിക്കുന്നത്. ഈ ഡിജിറ്റൽ ഫണ്ടിങ് ശൃംഖലയെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Jaish-e-Mohammed Fundraising Through Digital Platforms: intelligence sources suggest that Jaish leaders are appealing for funds through digital means, including the SadaPay app, and may be planning an attack led by women.
Pages: [1]
View full version: ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് ഫണ്ട് സ്വരൂപിച്ച് ജയ്ഷെ ഭീകരർ; സ്ത്രീകൾ നയിക്കുന്ന ആക്രമണവും പദ്ധതിയിടുന്നു?