എസ്ഐആറിൽ ബിഎൽഎമാരുടെ യോഗം വിളിക്കണം, കൃത്യത ഉറപ്പാക്കണം; നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ
/uploads/allimg/2025/11/2179060092251231167.jpegതിരുവനന്തപുരം ∙ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്ത ബൂത്ത് ലവല്‍ ഏജന്റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ബിഎഒമാര്‍ക്കു നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍. പ്രവര്‍ത്തനങ്ങളില്‍ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനുമാണ് നടപടി. യോഗങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുംസജീവമായി പങ്കെടുക്കണമെന്ന് രത്തന്‍ കേല്‍ക്കര്‍ അഭ്യർഥിച്ചു. ബിഎല്‍ഒമാര്‍ക്ക് വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ പരിശോധിച്ച് ഉറപ്പിക്കാന്‍ കഴിയാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം ഇപ്പോള്‍ 51,085 ആണെന്നും ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
[*] Also Read ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു വിദ്യാർഥിക്ക് ഗുരുതര പരുക്ക്
പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം ശേഖരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലവല്‍ ഏജന്റുമാരുടെ (ബിഎല്‍എ) സഹായം തേടാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഫോം നല്‍കിയ ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) തന്നെ അവ ശേഖരിക്കണമെന്ന നിലപാടിലായിരുന്നു കമ്മിഷന്‍ ഇതുവരെ. ബിഎല്‍എമാര്‍ക്ക് ദിവസം പരമാവധി 50 ഫോം വീതം ശേഖരിച്ച് ബിഎല്‍ഒമാരെ എല്‍പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിട്ടുണ്ട്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതും തുടര്‍ന്നുള്ള പ്രതിഷേധവുമാണ് പുതിയ തീരുമാനത്തിനു കാരണം.
[*] Also Read ‘ഇന്ത്യ ഹിന്ദു രാഷ്ട്രമാകാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല, ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദു’
ഫോമുകള്‍ ശേഖരിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കലക്ടര്‍മാരുടെ അറിവോടെ ഹെല്‍പ് ഡെസ്‌ക് തുടങ്ങാം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബര്‍ 9നു ശേഷം പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പുതിയ അപേക്ഷകളും ദിവസം പത്തെണ്ണം വരെ സ്വീകരിക്കാം. ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
SIR: Kerala Voter List Revision activities are being streamlined by CEO Ratan Kelkar, who has instructed Booth Level Officers to meet with Booth Level Agents to ensure accuracy and transparency.
Pages:
[1]